Sub Lead

തൊഴില്‍ നൈപുണ്യമുള്ള അഫ്ഗാനികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തണം; യുഎസിനോട് അഭ്യര്‍ഥിച്ച് താലിബാന്‍

എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പോലുള്ള 'അഫ്ഗാന്‍ വിദഗ്ധരെ' രാജ്യത്തിന് പുറത്ത് കൊണ്ടുപോകുന്നത് നിര്‍ത്തണമെന്ന് ഗ്രൂപ്പിന്റെ വക്താവ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴില്‍ നൈപുണ്യമുള്ള അഫ്ഗാനികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തണം; യുഎസിനോട് അഭ്യര്‍ഥിച്ച് താലിബാന്‍
X

കാബൂള്‍: തൊഴില്‍ നൈപുണ്യമുള്ള അഫ്ഗാനികളോട് രാജ്യംവിടരുതെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍. ഒഴിപ്പിക്കല്‍ സമയപരിധി നീട്ടുന്നത് അംഗീകരിക്കില്ലെന്ന് യുഎസിനോടും നാറ്റോ സഖ്യകക്ഷികളോടും മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് അഫ്ഗാനിലെ പുതിയ ഭരണാധികാരികള്‍ ഈ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പോലുള്ള 'അഫ്ഗാന്‍ വിദഗ്ധരെ' രാജ്യത്തിന് പുറത്ത് കൊണ്ടുപോകുന്നത് നിര്‍ത്തണമെന്ന് ഗ്രൂപ്പിന്റെ വക്താവ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് രാജ്യംവിടാന്‍ താലിബാന്‍ നല്‍കിയ 'റെഡ് ലൈന്' മുമ്പായി വ്യോമമാര്‍ഗം ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 16000ത്തോളം പേരെയാണ് അഫ്ഗാനില്‍നിന്നു ഒഴിപ്പിച്ചതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

അതേസമയം, അമേരിക്കന്‍ സൈന്യത്തെ പിന്‍ലിക്കുന്നതിനുള്ള സമയപരിധി ആഗസ്ത് 31ല്‍നിന്ന് നീട്ടാന്‍ ജോ ബൈഡനു മേല്‍ സമ്മര്‍ദ്ദം ശക്താവുകയാണ്.

Next Story

RELATED STORIES

Share it