- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ ഹോം മോണ്‍സ്റ്റര്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുന്നു;അമിത് ഷായ്‌ക്കെതിരേ സിനിമാ താരം സിദ്ധാര്‍ത്ഥ്
ഈ ഹോം മോണ്‍സ്റ്ററിനൊക്കെ എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ അനുമതി കിട്ടുന്നതെന്നാണ് അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയത് സിദ്ധാര്‍ഥ് ചോദിക്കുന്നത്.
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്‍ക്കത്തയിലെ പ്രസംഗത്തിനെതിരേ ആഞ്ഞടിച്ച് സിനിമാതാരം സിദ്ധാര്‍ത്ഥ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തിനെതിരെയാണു സിദ്ധാര്‍ഥ് രംഗത്തെത്തിയത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്. ഈ ഹോം മോണ്‍സ്റ്ററിനൊക്കെ എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ അനുമതി കിട്ടുന്നതെന്നാണ് അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയത് സിദ്ധാര്‍ഥ് ചോദിക്കുന്നത്.
മുസ്‌ലിംകളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്നു പറയുന്നതു ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണു നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍'- സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്‌ലിംകളോടെ അവഗണന വ്യക്തമാകുന്നതാണ് അമിത് ഷായുടെ പ്രസംഗമെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. യുഎസ് സന്ദര്‍ശനം കഴിഞ്ഞെത്തിയ മോദി ഡല്‍ഹിയിലെ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെയാണ് സിദ്ധാര്‍ഥ് വിമര്‍ശിച്ചത്. മോദി അദ്ദേഹത്തിന്റെ പാര്‍ട്ടി നല്‍കിയ സ്വീകരണത്തിന് വീമ്പുപറയുകയാണെന്നും തങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി കൊടുത്താണ് ആളുകളെ കൂട്ടുന്നതെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. അതിനിടെ, അമിത് ഷായ്ക്കു മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു.
How is the Home Monster allowed to speak like this? Is it not against the constitution to tell refugees that only the Muslims among them will be forced to leave India by the govt? What is going on? These are the seeds of ethnic cleansing being sown in the open for all to see! https://t.co/YQSPV0Oj0s
— Siddharth (@Actor_Siddharth) October 1, 2019
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT