Sub Lead

താനൂര്‍ ബോട്ട് ദുരന്തം: മരണപ്പെട്ടവരുടെ വീടുകള്‍ മുവാറ്റുപുഴ അഷ്‌റഫ് മൗലവി സന്ദര്‍ശിച്ചു

താനൂര്‍ ബോട്ട് ദുരന്തം: മരണപ്പെട്ടവരുടെ വീടുകള്‍ മുവാറ്റുപുഴ അഷ്‌റഫ് മൗലവി സന്ദര്‍ശിച്ചു
X

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി സന്ദര്‍ശിച്ചു. താനൂര്‍, പരപ്പനങ്ങാടി, ചെട്ടിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ മരണ വീടുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. അപകടത്തില്‍ മരണപ്പെട്ട അഫ് ലഹ്, അന്‍ഷിദ് എന്നീ കുട്ടികളുടെ ശാന്തപുരത്തെ വീട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ സന്ദര്‍ശനം നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ്, ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി, ജില്ലാ സെക്രട്ടറി ഷെരീഖാന്‍ മാസ്റ്റര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it