Sub Lead

രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് (വീഡിയോ)

രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് (വീഡിയോ)
X

ഹൈദരാബാദ്: തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയില്‍ രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്. ഗുംനൂര്‍ ഗ്രാമവാസിയായ സൂര്യദേവ് എന്നയാളാണ് ലാല്‍ ദേവി, ജല്‍ക്കാരി ദേവി എന്നീ രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചത്. രണ്ടു സ്ത്രീകളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ക്ഷണക്കത്താണ് സൂര്യദേവ് തയ്യാറാക്കിയിരുന്നത്.


തുടര്‍ന്ന് കുടുംബത്തിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്തുകയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചില സമുദായങ്ങള്‍ക്കിടയില്‍ ഇത്തരം വിവാഹരീതികള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്. 2021ല്‍, തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഒരു യുവാവ് രണ്ടു സ്ത്രീകളെ ഒരു മണ്ഡപത്തില്‍ വച്ച് വിവാഹം കഴിച്ചിരുന്നു. 2022ല്‍, ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ മറ്റൊരാള്‍ രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചു.

Next Story

RELATED STORIES

Share it