Latest News

കെഎംഎംഎല്ലിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ മുസ്ലിം ലീഗ് മുൻ ദേശീയ കൗൺസിൽ അംഗം റിമാൻഡിൽ

കെഎംഎംഎല്ലിൽ തൊഴിൽ  വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ മുസ്ലിം ലീഗ് മുൻ ദേശീയ കൗൺസിൽ അംഗം റിമാൻഡിൽ
X

ചവറ: കെഎംഎംഎല്ലില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ കേസില്‍ ഒളിവിലായിരുന്ന ലീഗ് നേതാവ് കീഴടങ്ങി. മുന്‍ ദേശീയ കൗണ്‍സില്‍ അംഗം ശൂരനാട് കുമരഞ്ചിറ പ്ലാവിലവീട്ടില്‍ അബ്ദുല്‍ വഹാബ് (65) ആണ് ചവറ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.

പന്മന വടക്കുംതല മുല്ലമംഗലത്തുവീട്ടില്‍ താജുദീന്റെ മകന് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.

2022 ഓഗസ്റ്റ് രണ്ടിന് 10 ലക്ഷം രൂപയും ഏപ്രിലില്‍ സ്വര്‍ണം പണയപ്പെടുത്തി 15 ലക്ഷം രൂപയുമാണ് താജുദീൻ കൊടുത്തത്. ഇതില്‍ അഞ്ചുലക്ഷം ബാങ്ക് അക്കൗണ്ടിലൂടെയും ബാക്കി നേരിട്ടുമാണ് നല്‍കിയത്.

Next Story

RELATED STORIES

Share it