Sub Lead

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു
X

കല്‍പറ്റ: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പനമരം കേണിച്ചിറ കേളമംഗലത്ത് മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്‍സന്‍ ലിഷയെ കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിന്റെ കേബിള്‍ ലിഷയുടെ കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയിരിക്കുന്നത്. ലിഷ മരിച്ചതിന് പിന്നാലെ തൂങ്ങിമരിക്കാനായി ജില്‍സന്‍ മരത്തില്‍ കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. എന്നിട്ടും മരിക്കാതെ വന്നതോടെ മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു. കടബാധ്യതയുണ്ടെന്നും മരിക്കാന്‍ പോവുകയാണെന്നും രാത്രി ജില്‍സന്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. പുലര്‍ച്ചെ ഇതു കണ്ട ഒരു സുഹൃത്താണ് അയല്‍വാസികളെ വിവരം അറിയിച്ചത്.

Next Story

RELATED STORIES

Share it