- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎസ്ആര്‍ വെട്ടിപ്പ് ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന് സമ്മതിച്ച് കേന്ദ്രം
കുത്തക കമ്പനികളുടെ സിഎസ്ആര്‍ വെട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇത്തരം കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം.
ന്യൂഡല്‍ഹി: സിഎസ്ആര്‍ വെട്ടിപ്പ് ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന് സമ്മതിച്ച് കേന്ദ്രം. പൊതുജന താല്പര്യത്തിന് വിഘാതമാകുന്നതും രാജ്യത്തിന്റെ സമ്പദ്ഘടനയെ ചൂഷണം ചെയ്യുന്നതുമടക്കമുള്ള കുത്തക കമ്പനികളുടെ കുറ്റകൃത്യങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതാക്കുന്നു.് ഇത് സംബന്ധിച്ച ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര കോര്‍പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോകസഭയില്‍ രേഖാമൂലം മറുപടിനല്‍കി.
കുത്തക കമ്പനികളുടെ സിഎസ്ആര്‍ വെട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇത്തരം കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം. 2013ലെ കമ്പനീസ് ആക്ട് പ്രകാരം ഇത്തരം ധനമിടപാട് ക്രമക്കേടുകള്‍ ക്രിമിനല്‍ കുറ്റമായിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കം കോര്‍പ്പേറേറ്റ് മേഖലയില്‍ വ്യാപകമായ നികുതിവെട്ടിപ്പും ക്രമക്കേടുകളും നടക്കും. ഈ വിഷയത്തില്‍ കഴിഞ്ഞ സഭ സമ്മേളനത്തില്‍ ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നതാണ്.
സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട് അന്വേഷണ വിധേയമായ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും 2015-2016 കാലയളവിലെ വിവരങ്ങള്‍ മാത്രമേ മന്ത്രി സഭയില്‍ സമര്‍പ്പിച്ചുള്ളൂ. കുറ്റാരോപണം നേരിട്ട 377 കമ്പനികള്‍ക്കെതിരേ ഊര്‍ജ്ജിത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതില്‍ 117 കേസുകളില്‍ ക്രമക്കേട് സ്ഥിതീകരിക്കുകയും ചെയ്തു. അതില്‍ 37 കേസുകളില്‍ തീര്‍പ്പുണ്ടായി. അതേവര്‍ഷം 5338 കമ്പനികളുടെ സിഎസ്ആര്‍ ചിലവഴിക്കലിനെ പറ്റി മന്ത്രാലയം പ്രത്യേക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.
രാജ്യത്ത് 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 52,533.16 കോടി രൂപയാണ് സിഎസ്ആര്‍ ഇനത്തില്‍ ചിലവഴിക്കപ്പെട്ടത്. അതില്‍ ഏറ്റവും കൂടുതല്‍ വിദ്യഭ്യാസ മേഖലയിലാണ്. 15,742 കോടിയാണ് വിദ്യഭ്യാസ മേഖലയിലുണ്ടായ സിഎസ്ആര്‍ വിനിയോഗം. ആരോഗ്യ മേഖലയില്‍ 9090 കോടിരൂപയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് 2,769 കോടിയും ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ഗംഗാ ശുദ്ധീകരണത്തിലേക്ക് കേന്ദ്രസര്‍ക്കാറിന് സമാഹരിക്കാനായത് വെറും 67 കോടി രൂപ മാത്രമാണ് എന്നത് ശ്രദ്ധേയമാണ്.
ഓരോ കോര്‍്പറേറ്റ് സ്ഥാപനങ്ങളും അവരവരുടെ സിഎസ്ആര്‍ ഫണ്ട് വിനിയോഗത്തെ പറ്റിയുള്ള വിവരങ്ങള്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ പ്രത്യേക രെജിസ്ട്രാറില്‍ സമര്‍പ്പിക്കണമെന്ന് നിയമമുള്ളതായും ടിഎന്‍ പ്രതാപന് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.
RELATED STORIES
ഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTചുരം കടന്ന് പ്രിയങ്ക, കോട്ട കാത്ത് രാഹുല്‍, കര പിടിച്ച് പ്രദീപ്
23 Nov 2024 8:34 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTപാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMT