Sub Lead

സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍

സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ഇതില്‍ ഏറ്റവും പ്രധാനം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

1. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല

2. തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി).

3. മാസ്‌ക് നിര്‍ബന്ധം

4 തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.

5 കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കി , കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.

6 തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം.

7 പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം.

8 തിയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കുന്നതാണ്

9 എലിവേറ്ററുകളിലും ശാരീരിക അകലം പാലിക്കാന്‍ ഉതകുന്ന തരത്തിലേ പ്രവേശനം പാടുള്ളൂ.

10 പ്രദര്‍ശനത്തിനിടയിലുള്ള ഇടവേളയില്‍ ഹാളിനു പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.

11 ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 24-30 ഡിഗ്രിയില്‍ നിലനിര്‍ത്തണം.

12 തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്‌സുകളിലെ പ്രദര്‍ശന സമയങ്ങള്‍ ക്രമീകരിക്കണം.

13 ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാണിയുടെ കോണ്ടാക്ട് നമ്പര്‍ ലഭ്യമാക്കണം.

14 തിയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കണം, അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യവും ലഭ്യമാക്കണം (തിരക്ക് ഒഴിവാക്കുന്നതിന്)

15 ടിക്കറ്റ് വില്‍ക്കുന്നിടത്ത് കാണികള്‍ക്ക് ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം.

16 ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമാഹാള്‍ അണുവിമുക്തമാക്കണം. എന്നിങ്ങനയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ




Next Story

RELATED STORIES

Share it