Sub Lead

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി

ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഗവര്‍ണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരും ആരെയും വിമര്‍ശിക്കാന്‍ പാടില്ല എന്ന നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേര്‍ന്ന രീതിയല്ല. വിമര്‍ശനത്തിനും സ്വയംവിമര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടെ രാജ്യം ഫെഡറല്‍ തത്വങ്ങള്‍ പിന്തുടരുന്ന രാജ്യമാണ്. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുടെ കര്‍ത്തവ്യവും കടമയും എന്തെല്ലാമാണ് എന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കര്‍ത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കോടതിവിധികളിലൂടെ അതിന് കൂടുതല്‍ വ്യക്തത വന്നിട്ടുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ പൊതുവായ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it