Sub Lead

കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് കോടതി

മൊബൈല്‍ ഫോണിന്റെ വിലയും 5000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കാന്‍ ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് കോടതി
X

കൊച്ചി:വാറന്റി കാലയളവിനുള്ളില്‍ തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ തകരാറിലായാല്‍ അത് നിര്‍മ്മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

മൊബൈല്‍ ഫോണിന്റെ വിലയും 5000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കാന്‍ ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എറണാകുളം ചൊവ്വര സ്വദേശി വിബി അലിയാസ് സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. ആമസോണില്‍ നിന്നുംവാങ്ങിയ ഷിയാമി റെഡ്മി നോട്ട് 3 മൊബൈല്‍ ഫോണ്‍ വാറന്റി കാലയളവിനുള്ളില്‍ പലതവണ തകരാറിലായി.

തുടര്‍ന്ന് ഫോണിന്റെ മദര്‍ബോര്‍ഡ് മാറ്റിവെക്കാന്‍ 7495 രൂപ നല്‍കണമെന്ന് സര്‍വീസ് സെന്റര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണപരമായ വൈകല്യമുള്ള ഫോണ്‍ നല്‍കിയതിനുശേഷം അത് റിപ്പയര്‍ ചെയ്യാന്‍ വലിയ തുക ആവശ്യപ്പെടുന്ന എതിര്‍കക്ഷികളുടെ നടപടി അനുചിതമായ കച്ചവട രീതിയും സേവനത്തില്‍ ന്യൂനതയുമാണെന്ന് പരാതിയില്‍ ബോധിപ്പിച്ചു. കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും എതിര്‍ കക്ഷികള്‍ കോടതിയില്‍ ഹാജരായില്ല.

വാറന്റികാല യളവിനുഉള്ളില്‍ തന്നെ നിരവധി തവണ ഫോണ്‍ തകരാറിലായത് നിര്‍മ്മാണ വൈകല്യമുള്ളതി നാലാണെന്ന് കമ്മീഷന്‍ വിലയിരുത്തി. മൊബൈല്‍ ഫോണിന്റെ വിലയായ 11,998 രൂപ 9% പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ കമ്മീഷന്‍ എതിര്‍ കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it