- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാര്‍ക്ക് ദീര്‍ഘനേരം തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപി
തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.

തിരുവനന്തപുരം: തുടര്‍ച്ചയായ ഡ്യൂട്ടി പോലിസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാല്‍ പോലിസുകാര്‍ക്ക് ദീര്‍ഘനേരം തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്നും ഡിജിപി. സര്‍ക്കുലറിലൂടെയാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.
സംസ്ഥാനത്തെ ഭൂരിഭാഗം പോലിസ് സ്‌റ്റേഷനുകളും ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. എട്ട് മണിക്കൂര്‍ ജോലി സമ്പ്രദായം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങളായെങ്കിലും ശരാശരി ജോലി സമയം 12 മണിക്കൂറില്‍ അധികമാണ്.
കേരളത്തിലെ 482 പോലിസ് സ്‌റ്റേഷനുകളിലായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മുതല്‍ സിപിഒ വരെ 21428 പേരാണ് ജോലി ചെയ്യുന്നത്. ഒരു പോലീസ് സ്‌റ്റേഷനിലെ ശരാശരി പോലിസ് ഉദ്യോഗസ്ഥരുടെ എണ്ണം 45 ആണ്. 19 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള തിരുവനന്തപുരം റൂറലിലെ അയിരൂര്‍ സ്‌റ്റേഷന്‍ മുതല്‍ 166 പോലിസുകാരുള്ള കൊച്ചി സിറ്റിയിലെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെ പട്ടികയിലുണ്ട്.
സംസ്ഥാനത്തെ പകുതിയിലേറെ സ്‌റ്റേഷനുകളിലും പോലീസുകാര്‍ 35ല്‍ താഴെയാണ്. 59 പോലിസുകാരുള്ള ഒരു സ്‌റ്റേഷനിലെ കണക്കെടുത്താല്‍ എല്ലാവരും കൂടി ശരാശരി 23 മണിക്കൂറാണ് ദിവസവും ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 8395 മണിക്കൂറാണ്. 30 വര്‍ഷത്തെ സര്‍വീസില്‍ 251850 മണിക്കൂര്‍ പോലിസുകാര്‍ ജോലി ചെയ്യണം.
അതേസമയം, മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശരാശരി പ്രവൃത്തി സമയം ഏഴ് മണിക്കൂറാണ്. ഒരു വര്‍ഷം 1841 മണിക്കൂര്‍ ജോലി ചെയ്യണം. 30 വര്‍ഷത്തെ സര്‍വീസിനിടെ 55230 മണിക്കൂര്‍ ജോലി ചെയ്യണം. പോലീസുകാരുടെ ശമ്പള സ്‌കെയിലും മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണ്.
RELATED STORIES
ആരാധകര്‍ക്ക് ഞെട്ടല്‍; വിഘ്നേഷ് പുത്തൂരിനെ ഒഴിവാക്കി മുംബൈ സ്ക്വാഡ്; ...
29 March 2025 3:27 PM GMTറമദാനില്‍ മുസ്ലിം പള്ളിയില്‍ നമസ്കരിച്ച് ഹിന്ദു ബിസിനസുകാരന്;...
29 March 2025 3:15 PM GMTവെസറ്റ് ബാങ്കില്‍ ഫലസ്തീനി ഗ്രാമം ആക്രമിച്ച് ജൂത കുടിയേറ്റക്കാര്‍...
29 March 2025 2:10 PM GMTതാന്ത്രിക വിദ്യകളുടെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച 'ഗുരു...
29 March 2025 1:44 PM GMT'' ദിവ്യയുടെ ഭീഷണിയുള്ളതിനാല്‍ നവീന്‍ ബാബു വേട്ടയാടല്‍ ഭയപ്പെട്ടു; അത് ...
29 March 2025 12:44 PM GMTഅമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
29 March 2025 11:58 AM GMT