Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍
X

നാദാപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. നാദാപുരം കടമേരി ആര്‍എസിഎച്ച്എസ്എസിലാണ് സംഭവം. ഇന്‍വിജിലേറ്ററിന്റെയും പ്രിന്‍സിപ്പാളിന്റെയും ഇടപെടലാണ് ആള്‍മാറാട്ടത്തിന് തടയിട്ടത്. ഇന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിന്റെ ഇംപ്രൂവ്‌മെന്റ് പരീക്ഷയുണ്ടായിരുന്നു. ഇതിനിടയിലാണ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിക്ക് പകരമായി ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പോലിസിനെയും വിവരം അറിയിക്കുകയായിരുന്നു.മുഹമ്മദ് ഇസ്മയില്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

Next Story

RELATED STORIES

Share it