Latest News

വഖ്ഫ് തട്ടിയെടുക്കല്‍ നിയമത്തിനെതിരായ പ്രതിഷേധത്തെ തടഞ്ഞു; ത്രിപുരയിലെ കൈലാഷഹറില്‍ സംഘര്‍ഷം, കേന്ദ്രസേനയെ വിന്യസിച്ചു

വഖ്ഫ് തട്ടിയെടുക്കല്‍ നിയമത്തിനെതിരായ പ്രതിഷേധത്തെ തടഞ്ഞു; ത്രിപുരയിലെ കൈലാഷഹറില്‍ സംഘര്‍ഷം, കേന്ദ്രസേനയെ വിന്യസിച്ചു
X

അഗര്‍ത്തല: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നിയമത്തിനെതിരായ പ്രതിഷേധത്തെ പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. വടക്കന്‍ ത്രിപുരയിലെ ഉണകോടി ജില്ലയിലെ കൈലാഷഹറിലാണ് സംഘര്‍ഷമുണ്ടായത്. ഏഴു പോലിസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചു. സ്ത്രീകളും കുട്ടികളും അടക്കം അയ്യായിരത്തോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും അവരെ പിരിച്ചുവിടാന്‍ പലയിടത്തും ലാത്തിചാര്‍ജ് നടത്തേണ്ടി വന്നുവെന്നും പോലിസ് പറഞ്ഞു.

അതേസമയം, മണിപ്പൂരിലെ മുസ്‌ലിം എംഎല്‍എമാര്‍ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. മൈനോറിറ്റീസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ആള്‍ മണിപ്പൂര്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവരാണ് നിര്‍ണായകമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു മുസ്‌ലിം എംഎല്‍എമാരാണ് മണിപ്പൂരിലുള്ളത്.

Next Story

RELATED STORIES

Share it