- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച-വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
ആലുവ: തായിക്കാട്ടുകരയില്‍ നിന്ന് അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആലുവ മണ്ഡലം പ്രസിഡന്റ് മാജിതാ ജലീല്‍. ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയുടെ ആറു വയസ്സുള്ള മകള്‍ ചാന്ദ്‌നിയെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കാണാതായത്. ഇവരുടെ വീടിന് മുകളില്‍ താമസിച്ചിരുന്ന അസം സ്വദേശി കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലുവ ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇയാള്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടു എന്ന് നാട്ടുകാര്‍ അറിയിച്ചെന്നും പോലിസ് പറയുന്നു. ബിഹാര്‍ സ്വദേശിയുടെ നാലു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് ചാന്ദ്‌നി. ഇവര്‍ കുടുംബസമേതം ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി. തട്ടിക്കൊണ്ടു പോയയാള്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ താമസിച്ച വീടിന്റെ മുകളില്‍ താമസിക്കാനെത്തിയത്. ആലുവ പോലുള്ള തിരക്കേറിയ നഗരത്ത് സിസിടിവി സംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും കുട്ടിയെ ജീവനോടെ കണ്ടെത്താനാവാത്തത് പോലിസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് കുട്ടിയെ തട്ടികൊണ്ട് പോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂറിന് ശേഷമാണ് കുറ്റം തെളിയിക്കാനായത് എന്നത് പോലിസിന്റെ അനാസ്ഥയാണ്‌വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആലുവയിലെ ജനങ്ങള്‍ നിരന്തരമായി അധികാരികളുടെ മുന്നില്‍ ബോധിപ്പിക്കുന്ന ആവശ്യമാണ് ലഹരി മാഫിയകളുടെ വിളയാട്ടം. ആലുവ മാര്‍ക്കറ്റും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയകളും ലൈംഗിക തൊഴിലാളികളും കൊള്ളക്കാരും സുഖകരമായി വിലസുന്ന ഒരു താവളമായി ആലുവ നഗരം മാറിയിരിക്കുകയാണ്. പോലിസ് ഇതിനെതിരേ മൗനം പാലിക്കുകയാണ്. ജനപ്രതിനിധികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പങ്ക് വ്യക്തമാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആലുവയിലെ ലോഡ്ജില്‍ നിന്നു റെയ്ഡ് ചെയ്ത് സിപിഎം നേതാവായ ജനപ്രതിനിധിയെ പിടിച്ചത്. ആലുവയില്‍ നടക്കുന്ന ഈ അതിക്രമങ്ങള്‍ക്കും അഴിഞ്ഞാട്ടത്തിനും എതിരെ പോലിസിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
RELATED STORIES
ദുബൈയില് ചര്ച്ച നടത്തി ഇന്ത്യയും അഫ്ഗാനിസ്താനും; ചബര് തുറമുഖവും...
9 Jan 2025 2:45 AM GMTഒരാഴ്ച്ചക്കുള്ളില് നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു...
9 Jan 2025 2:17 AM GMTമുസ്ലിംകള്ക്കെതിരേ വര്ഗീയ പരാമര്ശം നടത്തിയ ജഡ്ജിക്കെതിരേ പുതിയ...
9 Jan 2025 2:02 AM GMTപട്ടം പറത്തി കുരങ്ങന്; വീഡിയോ വീണ്ടും വൈറലാവുന്നു
9 Jan 2025 1:29 AM GMTമഹാകുംഭമേള: ആരാധനാലയങ്ങളിലെ 322 ലൗഡ് സ്പീക്കറുകള് നീക്കം ചെയ്ത്...
9 Jan 2025 1:19 AM GMT16 വര്ഷം മുമ്പ് ''കൊല്ലപ്പെട്ടയാളെ'' കണ്ടെത്തി; കേസില് മുമ്പ്...
8 Jan 2025 6:00 PM GMT