Sub Lead

പദ്മ പുരസ്‌കാരം നേടി ഓറഞ്ച് വില്‍പ്പനക്കാരന്‍; മനം നിറഞ്ഞ് ഹജ്ജബ്ബയുടെ ഗ്രാമവും സ്‌കൂളും

മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകാല ന്യൂപഡ്പുവിലാണ് അദ്ദേഹം സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കിയത്

പദ്മ പുരസ്‌കാരം നേടി ഓറഞ്ച് വില്‍പ്പനക്കാരന്‍; മനം നിറഞ്ഞ് ഹജ്ജബ്ബയുടെ ഗ്രാമവും സ്‌കൂളും
X

ന്യൂഡല്‍ഹി: സ്‌കൂളിന്റെ പടികടന്നു ചെല്ലാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹജ്ജബ്ബയെ തേടിയെത്തിയത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പത്മ പുരസ്‌കാരം. ഓറഞ്ച് വില്‍പ്പനയാണ് കര്‍ണാടക മംഗലാപുരംസ്വദേശിയായ ഹജ്ജബ്ബയുടെ തൊഴില്‍. തന്റെ ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിച്ചു ഹരേകല ഹജ്ജബ്ബ ഒടുവില്‍ പത്മ പുരസ്‌കാരത്തിന് പാത്രമായത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ഒരിക്കല്‍പ്പോലും സ്‌കൂള്‍ പടി ചവിട്ടാന്‍ ഭാഗ്യമുണ്ടായിട്ടില്ല ഹജ്ജബ്ബയ്ക്ക്. മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകാല ന്യൂപഡ്പുവിലാണ് അദ്ദേഹം സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കിയത്.തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലെ കുഞ്ഞുമക്കള്‍ക്ക് ലഭിക്കണമെന്ന ആ മനുഷ്യന്റെ ആഗ്രഹമമാണ് സ്‌കൂള്‍ സഫലമാക്കിയത്.


66 കാരനായ അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ള 175 കുട്ടികള്‍ ഇന്ന് ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഹജ്ജബ്ബ 1977 മുതല്‍ മംഗലാപുരം ബസ് സ്റ്റാന്റില്‍ ഓറഞ്ച് കുട്ടയിലാക്കി വില്‍പ്പന നടത്തുന്ന തെഴിലാളിയാണ്.വായിക്കാനോ എഴുതാനോ അറിയില്ല. 1978ല്‍ ഒരു വിദേശി ഓറഞ്ചിന്റെ വില ചോദിച്ചപ്പോള്‍ മറുപടി നല്‍കാന്‍ അറിയാതെ വിഷമിച്ചപ്പോഴാണ് വിദ്യാഭ്യാസമുള്ള തലമുറവേണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായത്. പിന്നീട് രണ്ടു പതിറ്റാണ്ടിന് ശേഷം സ്‌കൂളെന്ന ഹജ്ജബ്ബയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. അന്തരിച്ച മുന്‍ എംഎല്‍എ യുടി ഫരീദാണ് 2000 ല്‍ സ്‌കൂളിന് അനുമതി നല്‍കുന്നത്. അക്ഷര സന്ത എന്ന പേരും ഹജ്ജബ്ബ കണ്ടെത്തിയിരുന്നു. 28 കുട്ടികളുമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 10ാം ക്ലാസ് വരെ ഉള്ള ഈ സ്‌കൂളില്‍ 175 കുട്ടികള്‍ പഠിക്കുന്നുണ്ട്.

പുരസ്‌കാരങ്ങളില്‍നിന്നെല്ലാം ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് തന്റെ ഗ്രാമത്തില്‍ കൂടുതള്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പതിനൊന്നും പത്രണ്ടും ക്ലാസുകള്‍ ഉള്ള പ്രീ യൂണിവേഴ്‌സിറ്റി തുടങ്ങണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഒപ്പം പ്രധാനമന്ത്രി, രാഷ്ട്രപതി, എംഎല്‍എ യുടി ഖാദര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ജനുവരി 2020 ല്‍ ആണ് പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം പുരസ്‌കാര വിതരണം നീണ്ടുപോകുകയായിരുന്നു. ഇന്നലെയാണ് രാഷ്ട്രപതി രാംനാഥ് കൊവിന്ദില്‍ നിന്ന് ഹജ്ജബ്ബ പുരസ്‌കാരം ഏറ്റുവാങ്ങിയത്. സാധരണക്കാരില്‍ സാധാരണക്കാരനായ ഒരാളുടെ ഉയര്‍ന്ന സാമൂഹിക ബോധമാണ് ഹജ്ജബ്ബയിലൂടെ ലോകമറിയുന്നത്.

Next Story

RELATED STORIES

Share it