Sub Lead

വധുവിനെ സ്പര്‍ശിച്ചതിനു ഫോട്ടോഗ്രഫര്‍ക്ക് തല്ല്; വൈറല്‍ വീഡിയോയുടെ സത്യം വെളിപ്പെടുത്തി 'മണവാട്ടി'

വധുവിനെ സ്പര്‍ശിച്ചതിനു ഫോട്ടോഗ്രഫര്‍ക്ക് തല്ല്; വൈറല്‍ വീഡിയോയുടെ സത്യം വെളിപ്പെടുത്തി മണവാട്ടി
X

ന്യൂഡല്‍ഹി: വിവാഹമണ്ഡപത്തില്‍ വധുവിനെ സ്പര്‍ശിച്ചതിനു ഫോട്ടോഗ്രഫറെ വരന്‍ തല്ലിയതിനെ തുടര്‍ന്ന് മണവാട്ടി ഉള്‍പ്പെടെയുള്ളവര്‍ കൂട്ടച്ചിരിയിലേര്‍പ്പെട്ട വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ എന്താണെന്നറിയുമോ. സ്വാഭാവികമായും തന്റെ വധുവിനെ തൊട്ടുരുമ്മിയുള്ള ഫോട്ടോഗ്രഫറുടെ നടപടിയില്‍ ദേഷ്യം വന്ന വരന്‍ തല്ലിയെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, മണ്ഡപത്തില്‍ ചിരിയടക്കാനാവാതെ മണവാട്ടി പൊട്ടിപ്പൊട്ടി ചിരിക്കുന്നതില്‍ എല്ലാവര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നു. മാത്രമല്ല, തല്ല് കൊണ്ട ഫോട്ടോഗ്രഫറും ചിരിയില്‍ പങ്കാളിയായതോടെ സത്യമറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുയര്‍ന്നു. ഇപ്പോള്‍ ഇതാ ആ വൈറല്‍ വീഡിയോയുടെ സത്യം പുറത്തുവന്നിരിക്കുന്നു.

വിവാഹ ഫോട്ടോഷൂട്ടിനിടെ വരന്‍ ഫോട്ടോഗ്രഫറെ തല്ലുന്ന 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ ഏകദേശം ഒരു ദശലക്ഷം പേരാണ് കണ്ടത്. വരനെ മാറ്റിനിര്‍ത്തി വധുവിന്റെ ഒറ്റയ്ക്കുള്ള ഫോട്ടോഷൂട്ടാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. വധുവിന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്ത ശേഷം, ആംഗിള്‍ ക്രമീകരിക്കാന്‍ ഫോട്ടോഗ്രഫര്‍ വധുവിന്റെ മുഖത്ത് സ്പര്‍ശിക്കുന്നതായി തോന്നുന്നു. ഇതോടെ വരന്‍ ഫോട്ടോഗ്രഫറെ തല്ലുകയും വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വധുവാകട്ടെ ചിരിയടക്കാനാവാതെ ഇരുന്ന് ചിരിക്കുകയാണ്. തറയിലിരുന്നും ചിരിക്കുകയാണ്. 'ഞാന്‍ ഈ വധുവിനെ സ്‌നേഹിക്കുന്നു' എന്ന് അടിക്കുറിപ്പോടെ രേണുക മോഹന്‍ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടപ്പോള്‍ ഫൂട്ടേജ് 9 ലക്ഷത്തിലധികം പേര്‍ കാണുകയും 16,000ത്തോളം പേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, വീഡിയോ യഥാര്‍ത്ഥമാണോ അതോ മണവാട്ടി തന്റെ വരനെ കളിയാക്കിയതാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു രേണുക മോഹന്റെ മറുപടി. പിന്നീട് വീഡിയോയിലെ 'മണവാട്ടി' തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ഒരു ഫിലിം ഷൂട്ടിന്റെ ഭാഗമാണിതെന്നും എന്റെ സിനിമാ ഷൂട്ടില്‍ നിന്നുള്ള ഒരു വീഡിയോയാണിതെന്നും ഛത്തീസ്ഗഢ് നടി അനികൃതി ചൗഹാന്‍ അറിയിച്ചു. 'ഡാര്‍ലിംഗ് പ്യാര്‍ ജുക്താ നഹി' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഇത് ഷെയര്‍ ചെയ്തതിനു വൈറലാകാന്‍ സഹായിച്ചതിനും രേണുകാ മോഹന് നന്ദി പറയാനും അവര്‍ മറന്നില്ല. താന്‍ യഥാര്‍ത്ഥത്തില്‍ വിവാഹം കഴിച്ചിട്ടില്ലെന്നും വീഡിയോ മുഴുവന്‍ ഷൂട്ടിങിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി.

The Real Story Behind Viral Video Of Bride Laughing Hysterically Onstage

Next Story

RELATED STORIES

Share it