- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സമരത്തെ നേരിടേണ്ട രീതിയില്‍ നേരിടും': വ്യാപാരികള്‍ക്കെതിരേ ഭീഷണിയുമായി മുഖ്യമന്ത്രി
തനിക്ക് അക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.

തിരുവനന്തപുരം: കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാല്‍ നേരിടുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനൊപ്പം നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് അക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.
വ്യാപാരികളുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ല. അവരുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാനാകില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അവശ്യസാധനങ്ങളുടെ കടകള്‍ എട്ടു മണി തുറക്കാം. മൂന്നാം തരംഗം അടുത്തുണ്ട്. വലിയ ആശങ്ക ഉയര്‍ത്തുന്ന പ്രശ്‌നമാണിത്. അതു കൊണ്ടാണ് ആവര്‍ത്തിച്ച് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വരുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച സൗഹൗര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ നല്‍കി, ഒപ്പം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വൈര്‍ ലൈന്‍ പദ്ധതി. സെമി ഹൈസ്പീഡ് പദ്ധതി തുടങ്ങി കേരളത്തിലെ സുപ്രധാനമായ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
പെരുന്നാള്‍ കണക്കിലെടുത്ത് എല്ലാകടകളും എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ മറ്റന്നാള്‍ മുതല്‍ സ്വന്തം നിലയ്ക്ക് കടകള്‍ പൂര്‍ണമായും തുറക്കുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.
RELATED STORIES
മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി സ്വദേശി...
29 April 2025 6:55 PM GMTപഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്കാന് സൈന്യത്തിന് പൂര്‍ണ...
29 April 2025 5:47 PM GMTസുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് കെട്ടിയ മാലയുണ്ടെന്ന് പരാതി
29 April 2025 4:46 PM GMTമുനമ്പം വഖ്ഫ് ഭൂമി: അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക്...
29 April 2025 4:16 PM GMTജസ്റ്റിസ് ബി ആര് ഗവായ് അടുത്ത ചീഫ്ജസ്റ്റിസ്
29 April 2025 3:38 PM GMTലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ മെഗാ സുംബയില്‍ പങ്കെടുക്കുന്നവര്‍...
29 April 2025 3:28 PM GMT