Sub Lead

സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

വീടിന് സമീപത്തെ ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി

സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടു പേര്‍ കസ്റ്റഡിയില്‍
X

കൊല്ലം: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം. കൊല്ലം മാടനടയിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് സമീപത്തെ ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംശയമുള്ള രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ മോഷണം നടത്തിയതെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രില്‍ ഷെഡില്‍ നിന്നാണ് സാധനങ്ങല്‍ കവര്‍ന്നതെന്ന് പോലിസ് പറഞ്ഞു. ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോള്‍ ഗ്രില്‍ തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it