Sub Lead

പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ ജാതിവാല്‍ മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് നീക്കം.

പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ ജാതിവാല്‍ മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍
X

ചെന്നൈ: തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് നീക്കം.

ചെറുപ്പം മുതല്‍ക്ക് തന്നെ കുട്ടികളുടെ മനസ്സില്‍ ഉടലെടുക്കുന്ന ജാതി ചിന്ത വേരോടെ പിഴുതെറിയാനുള്ള ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി. കുട്ടികള്‍ക്ക് മാതൃകയെന്ന നിലയില്‍ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.

തമിഴ്‌നാട്ടില്‍ മുന്‍പ് മുഖ്യമന്ത്രിമാരായിരുന്ന എംജിആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ തെരുവുകള്‍ക്ക് പോലും പ്രമുഖ വ്യക്തികളുടെ പേര് നല്‍കുന്ന രീതികള്‍ നിലനിന്നിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എംജിആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ സമാനമായ രീതി സ്വീകരിക്കണമെന്ന് 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു. സ്റ്റാലിനും സമാനമായ തീരുമാനമെടുത്ത് ജാതി ചിന്തകളില്‍നിന്നു പുതുതലമുറയെ രക്ഷപ്പെടുത്താനാണ് നിര്‍ണായക തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it