Sub Lead

മുസ്‌ലിം യുവാക്കളെ കൊന്നത് പീഡിപ്പിച്ച്: പോലിസ് അവരുടെ തുടകളിലും കാലുകളിലും ആണികള്‍ അടിച്ചുകയറ്റി

കൊല്ലപ്പെട്ടവരുടെ നഖങ്ങള്‍ ചതച്ചരക്കപ്പെട്ട നിലയിലുമാണ്. യുവാക്കളുടെ ബന്ധുക്കള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലിസിന് നല്‍കി.

മുസ്‌ലിം യുവാക്കളെ കൊന്നത് പീഡിപ്പിച്ച്: പോലിസ് അവരുടെ  തുടകളിലും കാലുകളിലും ആണികള്‍ അടിച്ചുകയറ്റി
X

പട്‌ന: ബിഹാറില്‍ പോലിസ് കസ്റ്റഡിയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത് അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയായ ശേഷമെന്ന് കണ്ടെത്തല്‍. അന്ത്യകര്‍മങ്ങള്‍ക്കായി യുവാക്കളുടെ മൃതദേഹം കുളിപ്പിക്കുന്നതിനിടെ ബന്ധുക്കളാണ് ശരീരത്തില്‍ അടിച്ചുകയറ്റിയ നിരവധി ആണികള്‍ കണ്ടെടുത്തത്. കൊല്ലപ്പെട്ടവരുടെ നഖങ്ങള്‍ ചതച്ചരക്കപ്പെട്ട നിലയിലുമാണ്. യുവാക്കളുടെ ബന്ധുക്കള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലിസിന് നല്‍കി. സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തസ് ലീമിന്റെ മാതാപിതാക്കള്‍

തസ് ലീമിന്റെ മാതാപിതാക്കള്‍



യുവാക്കളിലൊരാളായ ഗുഫ്‌റാന്റെ തുടകളില്‍ നിന്നും കാല്‍ പാദങ്ങളില്‍ നിന്നും അടിച്ചുകയറ്റിയ നിലയില്‍ നിരവധി ഇരുമ്പാണികളാണ് കണ്ടെടുത്തത്. ഗുഫ്‌റാനെയും സുഹൃത്ത് തസ്‌ലിമിനെയും കൊല്ലണമെന്ന ഉദ്യേശത്തോടെയാണ് പിടിച്ചുകൊണ്ടുപോയതെന്നാണ് ഈ സംഭവത്തോടെ തെളിയുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അവര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് കൊന്നത്. ഇങ്ങനെ പീഡിപ്പിക്കുന്നതിനേക്കാള്‍ അവര്‍ക്ക് അവരെ വെടിവച്ചുകൊല്ലുന്നതായിരുന്നു നല്ലതെന്ന് ബന്ധു കൂടിയായ തന്‍വീര്‍ പറയുന്നു. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാള്‍ അവര്‍ക്ക് ഞങ്ങളുടെ മകനെ ഒറ്റവെട്ടിന് കൊല്ലാമായിരുന്നു. ഗുഫ്‌റാന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഗുഫ്‌റാന്റെ പിതാവ്‌

ഗുഫ്‌റാന്റെ പിതാവ്‌


ഗുഫ്‌റാനും സുഹൃത്ത് തസ്‌ലിമിനും ഗ്രാമത്തില്‍ യാതൊരുവിധ ക്രിമിനല്‍ കേസുകളും നിലവിലില്ല. അവന്‍ നിരപരാധികളാണെന്ന് ഗ്രാമം ഒന്നടങ്കം വിശ്വസിക്കുന്നു. യുവാക്കളെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നതിന്റെ തലേദിവസം സുഹൃത്ത് കുനാല്‍ സിങ്ങിനൊപ്പം കല്ല്യാണാഘോഷത്തിലായിരുന്നു അവര്‍ എന്നതും എല്ലാവര്‍ക്കുമറിയാവുന്നതാണ്. പക്ഷേ, കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മോഷണക്കേസിലും കൊലക്കേസിലും പങ്കുണ്ടെന്നാരോപിച്ച് പോലിസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദനത്തിനിരയാക്കുകയായിരുന്നു.

അതേസമയം, യുവാക്കള്‍ കുറ്റവാളികളെല്ലെന്ന് ഉന്നത പോലിസുദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. പക്ഷേ പോലിസുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. സംഭവത്തില്‍ സിതാമാരിയിലെ ധുംറ പോലിസ് സ്‌റ്റേഷന്‍ മേധാവി ചന്ദ്രഭൂഷണ്‍ സിങ് ഉള്‍പ്പെടെ അഞ്ച് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും എസ്പി അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു.

തന്‍വീര്‍-യുവാക്കളുടെ സുഹൃത്ത്‌

തന്‍വീര്‍-യുവാക്കളുടെ സുഹൃത്ത്‌


യുവാക്കളുടെ പോലിസ് കസ്റ്റഡി മരണത്തിനെതിരേ സാമൂഹികപ്രവര്‍ത്തകരും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

Next Story

RELATED STORIES

Share it