Big stories

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

രാജ്യത്ത് ഈ മാസമുണ്ടാവുന്ന മൂന്നാമത്തെ അപകടകരമായ ഭൂചലനമാണിതെന്ന്ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്
X

കിടാപവന്‍: ദക്ഷിണ ഫിലിപ്പീന്‍സിലെ മിണ്ടാനോയിലുണ്ടായ ഭൂചലനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങളുടെ അടിയില്‍പെട്ടും മരം വീണുമാണ് ജീവഹാനി സംഭവിച്ചത്. രാജ്യത്ത് ഈ മാസമുണ്ടാവുന്ന മൂന്നാമത്തെ അപകടകരമായ ഭൂചലനമാണിതെന്ന്ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.


തുടര്‍ച്ചയായുണ്ടാവുന്ന ഭൂചലനത്തെത്തുടര്‍ന്ന് വീടുകളും കെട്ടിടങ്ങളും അപകടകരമായ അവസ്ഥയിലായിരുന്നു. അതിനിടയിലാണ് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ പലതും നിലംപൊത്തി. കെട്ടിടങ്ങളെല്ലാം പ്രകമ്പനത്തില്‍ ആടിയുലഞ്ഞതായും പല ആശുപത്രികളും ഹോട്ടലുകളും ഏതുസമയവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ അധികാരികള്‍ ഒഴിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it