- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി രാജ്യം കാത്തിരിക്കുന്നു: തോമസ് ഐസക്ക്
ആശയങ്ങള്‍ക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീര്‍പ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. തോമസ് ഐസക്ക് കുറിച്ചു.
തിരുവനന്തപുരം: ജാമിഅ മിലിയയിലെ സമരക്കാര്‍ക്കെതിരെ ഹിന്ദുത്വവാദി വെടി ഉതിര്‍ത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പേജിലാണ് ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തോമസ് ഐസക് രൂക്ഷമായി വിമര്‍ശിക്കുന്നത്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെ ജാമിഅ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിയുണ്ട പാഞ്ഞതില്‍ അത്ഭുതമില്ലെന്നും സംഘപരിവാര്‍ ഇന്ത്യയില്‍ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണെന്നും അദ്ദേഹം കുറിച്ചു.
ആശയങ്ങള്‍ക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീര്‍പ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്തു നില്‍ക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയില്‍ എപ്പോഴേ സജ്ജമാണ്. ലക്ഷണമെല്ലാ കൃത്യമാണ്. ജയ് ശ്രീറാം വിളിച്ചായിരുന്നു വെടിവെപ്പ്. തോക്കേന്തിയവന്‍ ചൊരിഞ്ഞ ഓരോ വാക്കും വെറുപ്പിന്റെ വെടിയുണ്ടകളായിരുന്നു. 'ഞാന്‍ തരാം സ്വാതന്ത്ര്യം' എന്നാണയാള്‍ അലറിയതത്രേ.
ആസാദി മുദ്രാവാക്യങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓര്‍മ്മിക്കുക. മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിഅ നഗറില്‍ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍. വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെ ജാമിയാ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിയുണ്ട പാഞ്ഞതില്‍ അത്ഭുതമില്ല. സംഘപരിവാര്‍ ഇന്ത്യയില്‍ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്തു നില്‍ക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയില്‍ എപ്പോഴേ സജ്ജമാണ്.
ലക്ഷണമെല്ലാ കൃത്യമാണ്. ജയ് ശ്രീറാം വിളിച്ചായിരുന്നു വെടിവെപ്പ്. തോക്കേന്തിയവന്‍ ചൊരിഞ്ഞ ഓരോ വാക്കും വെറുപ്പിന്റെ വെടിയുണ്ടകളായിരുന്നു. 'ഞാന്‍ തരാം സ്വാതന്ത്ര്യം' എന്നാണയാള്‍ അലറിയതത്രേ. ആസാദി മുദ്രാവാക്യങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓര്‍മ്മിക്കുക.
അക്രമിയും യുപിക്കാരനാണെന്ന് വാര്‍ത്തകള്‍.
പൗരത്വപ്രക്ഷോഭത്തിനെതിരെ രാജ്യത്തലയടിക്കുന്ന പ്രക്ഷോഭം തികച്ചും സമാധാനപരമാണ്. എവിടെയും അക്രമങ്ങളില്ല. പാട്ടുപാടിയും പ്രസംഗിച്ചും കലാപ്രകടനങ്ങള്‍ നടത്തിയുമാണ് സമരക്കാര്‍ തങ്ങള്‍ക്കനുകൂലമായ ജനകീയാഭിപ്രായം സ്വരൂപിക്കുന്നത്. സമരം സമാധാനപരമായതുകൊണ്ട് പോലിസിന് അധികം റോളില്ല.
എന്നാല്‍ ഈ സമരം സംഘപരിവാര്‍ അനുകൂലികളില്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുത നോക്കൂ. തങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങളുയരുന്നതില്‍ വല്ലാത്ത അസ്വസ്ഥതയില്‍ പുകയുകയാണവര്‍. എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഏതു സമയത്തുവേണമെങ്കിലും ഇക്കൂട്ടരാല്‍ ആക്രമിക്കപ്പെടാം. ജെഎന്‍യുവില്‍ ഒരു സംഘം ഗുണ്ടകളാണ് സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയതെങ്കില്‍ ഇവിടെ തോക്കേന്തിയ ഗുണ്ട ഒറ്റയ്‌ക്കെത്തി.
പതിവുപോലെ പോലിസ് നോക്കി നിന്നു. അക്രമിയെ കീഴ്‌പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനോ പോലിസ് തയ്യാറായില്ല. നിഷ്‌ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം.
ധാബോല്‍ക്കറും പന്‍സാരയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും വെടിയേറ്റു വീണത് ഏതെങ്കിലും അക്രമസമരങ്ങളില്‍ ഭാഗഭാക്കായതുകൊണ്ടല്ല. അവരുടെ ആശയങ്ങളാണ് അക്രമികളെ അസ്വസ്ഥരാക്കിയത്. അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് തീരുമാനിക്കുന്ന ഒരു സംഘം ഗുണ്ടകള്‍ നാട്ടില്‍ സജീവമാണ്. ആശയങ്ങള്‍ക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീര്‍പ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.
മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍. വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യം.
RELATED STORIES
തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMT