Sub Lead

തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു
X

കൊല്ലം: നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. വൈകീട്ട് പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളിക്കുന്നിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: അന്തരിച്ച പ്രശസ്ത സംവിധായകന്‍ അജയന്‍, സോമന്‍, പരേതനായ രാജന്‍, സുരേഷ്, മാല. കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളാണ്. 1951ല്‍ ഒളിവില്‍ കഴിയുമ്പോഴാണ് തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.

Thoppil Bhasi's wife Ammini Amma has passed away

Next Story

RELATED STORIES

Share it