Sub Lead

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ബംഗ്ലാദേശില്‍ പടുകൂറ്റന്‍ റാലി

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ കോലം കത്തിച്ച പ്രതിഷേധക്കാര്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ബംഗ്ലാദേശില്‍ പടുകൂറ്റന്‍ റാലി
X

ധക്ക: ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഉള്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി. മുസ്‌ലിംകള്‍ക്കു മേല്‍ വിഘടനവാദം ആരോപിക്കുകയും ഇസ്‌ലാമിനെ 'ലോകമാകെ പ്രതിസന്ധിയിലായ ഒരു മതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ടാണ് മക്രോണ്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.


രാജ്യത്തെ ആറ് ദശലക്ഷം മുസ്‌ലിംകളെ ഫ്രാന്‍സിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങളുമായി കൂടുതല്‍ അനുയോജ്യമാക്കുന്നതിന് 'ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള' പദ്ധതിയും ഫ്രഞ്ച് നേതാവ് പ്രഖ്യാപിച്ചിരുന്നു. ധക്കയിലെ ബൈതുല്‍ മുഖര്‍റം പള്ളിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ കോലം കത്തിച്ച പ്രതിഷേധക്കാര്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്‌ലാമി ആന്ദോളന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഏകദേശം 40,000 ആളുകള്‍ മാര്‍ച്ചില്‍ (ഐഎബി) പങ്കെടുത്തെന്ന് പോലിസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് എംബസിക്ക് മുന്നിലാണ് മാര്‍ച്ച് അവസാനിച്ചത്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു.


സാത്താനെ ആരാധിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മക്രോണെന്ന് മുതിര്‍ന്ന ഐഎബി നേതാവ് അതൗര്‍ റഹ്മാന്‍ കുറ്റപ്പെടുത്തി. ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് റഹ്മാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ക്കെതിരേയുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് മാക്രോണിനെതിരേ വിവിധ ഇസ്‌ലാമിക രാജ്യങ്ങള്‍ രംഗത്തെത്തിയത്. പാരിസില്‍ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നായിരുന്നു മക്രോണിന്റെ പ്രസ്താവന. മക്രോണിന്റെ പ്രസ്താവനയെ അപലപിച്ച് പാകിസ്താന്‍, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു.



Next Story

RELATED STORIES

Share it