Sub Lead

ഏകാധിപത്യ ഭരണത്തെ പിഴുതെറിയാനുള്ള സമയമായെന്ന് ഓര്‍മിപ്പിച്ച് കെജ്രിവാള്‍

നോട്ടുനിരോധനം, തൊഴിലില്ലാഴ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടാനുള്ള സമയമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപത്യ ഭരണത്തെ പിഴുതെറിയാനുള്ള  സമയമായെന്ന് ഓര്‍മിപ്പിച്ച് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: ജനങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ-ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പിഴുതെറിയാനുള്ള സമയമായെന്ന് ഓര്‍മിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരണവുമായെത്തിയത്.

നോട്ടുനിരോധനം, തൊഴിലില്ലാഴ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടാനുള്ള സമയമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടര്‍മാരോട് വോട്ട് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നു. 'ജനാധിപത്യത്തിന്റെ ഉല്‍സവമായ തിരഞ്ഞെടുപ്പ് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരോട് ഊര്‍ജ്ജിതമായി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ താന്‍ അഭ്യര്‍ഥിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ വോട്ടിങ് ശതമാനം താന്‍ ആശിക്കുന്നു. ആദ്യമായി വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നവരോട് റെക്കോഡ് വോട്ടിങ് രേഖപ്പെടുത്താനും അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

Next Story

RELATED STORIES

Share it