Sub Lead

ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി; ഇനി വോഡയാര്‍ എക്‌സ്പ്രസ്

ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി; ഇനി വോഡയാര്‍ എക്‌സ്പ്രസ്
X

മൈസൂരു: ബംഗളൂരു- മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി. ഇനി വോഡയാര്‍ എക്‌സ്പ്രസ് എന്നാവും ഇനി ഇത് അറിയപ്പെടുക. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. തല്‍ഗുപ്പ- മൈസൂരു എക്‌സ്പ്രസിന്റെ പേര് കുവേംപു എക്‌സ്പ്രസ് എന്നും പുനര്‍നാമകരണം ചെയ്തു. ശിവമൊഗ്ഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ ജനിച്ച പ്രശസ്ത കവിയാണ് കുവേംപു. ട്രെയിന്റെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് മൈസൂരുവിലെ ബിജെപി എംപി പ്രതാപസിംഹ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈവര്‍ഷം ജൂലൈയില്‍ നിവേദനം നല്‍കിയിരുന്നു.

വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. പേര് മാറ്റിയതില്‍ നന്ദി അറിയിക്കുന്നതായി പ്രതാപസിംഹ ഫേസ്ബുക്കില്‍ കുറിച്ചു. മൈസൂരു- ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്‌സ്പ്രസ്. ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്.

രാവിലെ 11.30ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെത്തും. തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15ന് പുറപ്പെട്ട് വൈകീട്ട് 5.45ന് മൈസൂരുവിലെത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍. മറ്റ് എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയം കുറവായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ടിപ്പു എക്‌സ്പ്രസ്. മറ്റ് ട്രെയിനുകള്‍ 3 മണിക്കൂറില്‍ കൂടുതല്‍ എടുക്കുമ്പോള്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് 2.5 മണിക്കൂറാണ് യാത്രാസമയം.

Next Story

RELATED STORIES

Share it