Sub Lead

ടി എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും

സിപിഎം നേതാവുകൂടിയായ സീമ ആവശ്യപ്പെട്ടത് അനുസരിച്ച് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കുന്നതിന് മാര്‍ച്ച് 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍ നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി.

ടി എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും
X

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതി കോ -ഓര്‍ഡിനേറ്ററായ ടി എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി സര്‍ക്കാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സിപിഎം നേതാവുകൂടിയായ സീമ ആവശ്യപ്പെട്ടത് അനുസരിച്ച് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കുന്നതിന് മാര്‍ച്ച് 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍ നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി.

ഐഎഎസ് പദവി ലഭിക്കുന്ന വ്യക്തി മിനിമം 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുമ്പോഴാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം ലഭിക്കുക. കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐഎഎസു കാര്‍ക്ക് ഈ പദവി ലഭിക്കുകയുള്ളൂ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതോടെ സീമയ്ക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1.82 ലക്ഷം രൂപയാണ്. ഇതിന് പുറമെ ഗ്രേഡ് പേയായി 30,000 രൂപയും, ഡിഎ, അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സായും ലഭിക്കും. സീമയുടെ ശമ്പളം നിശ്ചയിക്കാന്‍ അടിയന്തിരമായി പ്രൊപ്പോസല്‍ തരണമെന്ന് ഭരണവകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതോടെ സെപ്റ്റംബര്‍ 2021 മുതലുള്ള ശമ്പളം ഇവര്‍ക്ക് ലഭിക്കും.

ശമ്പളത്തിന് പുറമെ രാജ്യസഭ എം.പി ആയിരുന്നതിനാല്‍ ഇവര്‍ക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് എം.പി. പെന്‍ഷന്‍. 2021 സെപ്തംബര്‍ മൂന്നിനാണ് ടി.എന്‍. സീമ നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it