Sub Lead

സിപിഎമ്മിനെ കേരളത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ ബിജെപി വോട്ടുകള്‍ 14 ഇടങ്ങളില്‍ യുഡിഎഫിന്: ദ ഹിന്ദു റിപോര്‍ട്ട്

കേരളത്തില്‍ പിടിമുറുക്കാന്‍ സിപിഎം സ്വാധീനം കുറഞ്ഞാല്‍ മാത്രമേ തങ്ങള്‍ക്ക് വളരാന്‍ സാധിക്കൂവെന്ന പദ്ധതിയുടെ ഭാഗമായി സംഘപരിവാര കേഡര്‍മാര്‍ 14 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് മറിച്ചത് യുഡിഎഫിനെന്ന് ദ ഹിന്ദു ദിനപത്രം റിപോര്‍ട്ട്.

സിപിഎമ്മിനെ കേരളത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ ബിജെപി വോട്ടുകള്‍ 14 ഇടങ്ങളില്‍ യുഡിഎഫിന്: ദ ഹിന്ദു റിപോര്‍ട്ട്
X

തിരുവനന്തപുരം: കേരളത്തില്‍ പിടിമുറുക്കാന്‍ സിപിഎം സ്വാധീനം കുറഞ്ഞാല്‍ മാത്രമേ തങ്ങള്‍ക്ക് വളരാന്‍ സാധിക്കൂവെന്ന പദ്ധതിയുടെ ഭാഗമായി സംഘപരിവാര കേഡര്‍മാര്‍ 14 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് മറിച്ചത് യുഡിഎഫിനെന്ന് ദ ഹിന്ദു ദിനപത്രം റിപോര്‍ട്ട്.

എ പ്ലസ് മണ്ഡലങ്ങളെന്ന് വിലയിരുത്തിയ കടുത്ത പോരാട്ടങ്ങള്‍ നടന്ന തിരുവന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് മല്‍സരിക്കുന്ന പൊന്നാനി, മലപ്പുറം സീറ്റുകളിലും മാത്രമാണ് തങ്ങളുടെ വോട്ടുകളും അധികം വോട്ടുകളും പിടിക്കാനുള്ള തീരുമാനം സംഘപരിവാരം എടുത്തിരുന്നുള്ളൂ എന്നും റിപോര്‍ട്ടിലുണ്ട്.അതായത് നാല് മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ച് ശരാശരി പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്നുമായിരുന്നു തീരുമാനം.മറ്റ് 14 മണ്ഡലങ്ങളിലും സംഘപരിവാര പ്രവര്‍ത്തകരുടേയും അവരുടെ കുടുംബങ്ങളുടേയും വോട്ടുകള്‍ യുഡിഎഫിന് ചെയ്യാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്ന് സംഘപരിവൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.

ശബരിമല പ്രശ്‌നത്തിന് മേല്‍ തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും ആറ്റിങ്ങലിലും തൃശ്ശൂരും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ആയിരുന്നു സംഘപരിവാരം കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്ത് സംഭവിച്ച പരാജയം ബിജെപിയും ആര്‍എസ്എസ് നേതൃത്വവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുപിടിച്ച് പാര്‍ട്ടിയുടെ പ്രകടനം കേരളത്തില്‍ മെച്ചപ്പെടുത്താനാണ് ബിജെപിയുടെ ഇപ്പോഴത്തെ തീരുമാനം.തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച പദ്ധതി തന്നെ നടപ്പാക്കാനാണ് സംഘപരിവാരം തീരുമാനിച്ചിരിക്കുന്നത്.ഈ തിരഞ്ഞെടുപ്പില്‍ നടന്നത് പോലെ തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്യും.

സിപിഎം ഇല്ലാതായാല്‍ മാത്രമേ സംസ്ഥാനത്ത് ബിജെപിക്ക് അനായാസം വളരാന്‍ ആവൂ എന്ന് സംഘപരിവാര്‍ നേതൃത്വം കരുതുന്നുവെന്നാണ് റിപോര്‍ട്ട് പറയുന്നത്.


Next Story

RELATED STORIES

Share it