- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുനാല്‍ കംറയ്ക്കും രചിത തനേജയ്ക്കും സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കോടതിയെ അവഹേളിച്ചെന്നു ചൂണ്ടിക്കാട്ടി ഹാസ്യനടന്‍ കുനാല്‍ കംറയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്ക്കും സുപ്രിംകോടതി നോട്ടീസ് നല്‍കി. ട്വീറ്റുകളിലും ചിത്രീകരണങ്ങളിലും പരമോന്നത കോടതിയെ വിമര്‍ശിച്ചതിന് 6 ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ആത്മഹത്യാ പ്രേരണാ കുറ്റത്തിനു അറസ്റ്റിലായ റിപബ്ലിക്ക് ടിവി അവതാരകന്‍ അര്‍നബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേയാണ് കുനാല്‍ കംറ ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, തനേജയ്‌ക്കെതിരേ കോടതിയലക്ഷ്യ കേസ് നടപടിക്ക് ഈ മാസം ആദ്യം അനുമതി നല്‍കിയിരുന്നു. രാജ്യത്തെ ഉന്നത കോടതിയെതിരേ നിരവധി ട്വീറ്റ് ചെയ്‌തെന്നും അപമാനകരവും ധിക്കാരപരവുമായ ചിത്രീകരണമായണു നടത്തിയതെന്നും കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വ്യക്തിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ സമ്മതം ആവശ്യമാണ്. കംറയുടെ ട്വീറ്റുകള്‍ നര്‍മ്മവും അവഹേളനവും തമ്മിലുള്ള പരിധി ലംഘിച്ചെന്നാണ് വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്.
Top Court Contempt Notices To Comic Kunal Kamra, Cartoonist Rachita Taneja
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT