Sub Lead

മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ജവാന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി

പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി തള്ളിയത്.

മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ജവാന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയില്‍നിന്നുള്ള തിരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി തള്ളിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്താണ് തേജ് ബഹാദൂര്‍ കോടതിയെ സമീപിച്ചത്.

തേജ് ബഹാദൂറിന്റെ തിരഞ്ഞെടുപ്പു ഹര്‍ജി നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് അദ്ദേഹം സുപ്രിംകോടതിയിലെത്തിയത്. ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിലയിരുത്തി. കേസില്‍ നവംബര്‍ 18നാണ് ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച തേജ് ബഹാദൂന്റെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ബിഎസ്എഫില്‍ ജവാന്‍ ആയിരുന്ന തേജ് ബഹാദൂര്‍ സേനയിലെ ഭക്ഷണം മോശമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു പുറത്താക്കപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it