Big stories

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവച്ച് കൊന്നു

കൊലപാതകത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവച്ച് കൊന്നു
X
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ അജ്ഞാതസംഘം വെടിവച്ച് കൊന്നു. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ സരസ്വതി പൂജ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവെന്ന് പോലിസ് പറഞ്ഞു. കിഷന്‍ഗഞ്ചില്‍ നിന്നു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയാണ് 37കാരനായ സത്യജിത് ബിശ്വാസ്. ഫുല്‍ബാരിയില്‍ സംസ്ഥാന മന്ത്രി രത്‌ന ഘോഷിനും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ ദത്തയ്ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. ഈയിടെ വിവാഹം കഴിച്ച എംഎല്‍എയ്ക്കു നേരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റു സ്റ്റേജില്‍ വീണ ഇദ്ദേഹം തല്‍ക്ഷണം മരണപ്പെട്ടു. കൊലപാതകത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്.






Next Story

RELATED STORIES

Share it