- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു വര്ഷം മുമ്പ് ത്വലാഖ് ചൊല്ലിയ യുവാവിനെതിരേ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്
അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില് കുത്തിയിരിപ്പ് സമരം നടത്തുകയാണ് ജുവൈരിയയും മക്കളും. ജീവനാശം പോലും നല്കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുളള മക്കളയെും വീട്ടില് നിന്ന് ഇറക്കി വിട്ടെന്നാണ് ജുവൈരിയ പറയുന്നത്.
കോഴിക്കോട്: യുവതിയെ ത്വലാഖ് ചൊല്ലിയ നാദാപുരം സ്വദേശി സമീറിനെതിരേ പോലിസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഒരു വര്ഷം മുമ്പാണ് 24കാരിയായ ഫാത്തിമ ജുവൈരിയയെ സമീര് ത്വലാഖ് ചൊല്ലി വേര്പിരിഞ്ഞത്. ഈ ബന്ധത്തില് രണ്ടു കുട്ടികളും ഉണ്ട്. അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില് കുത്തിയിരിപ്പ് സമരം നടത്തുകയാണ് ജുവൈരിയയും മക്കളും. ജീവനാശം പോലും നല്കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുളള മക്കളയെും വീട്ടില് നിന്ന് ഇറക്കി വിട്ടെന്നാണ് ജുവൈരിയ പറയുന്നത്.
വിദേശത്തായിരുന്ന സമീര് 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി ജുവൈരിയ നല്കിയ പരാതിയിലാണ് വളയം പോലിസ് സമീറിനെതിരേ 2019ലെ മുസ്ലിം വിമന് ആക്ട് അഥവാ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്. നേരത്തെ ജുവൈരിയയ്ക്കും മക്കള്ക്കും 3500 രൂപ വീതം ജീവനാംശം നല്കാന് നാദാപുരം മജിസ്ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്, ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില് അപ്പീല് നല്കിയിട്ടുണ്ട്. തന്റെ 40 40 പവന് ആഭരണങ്ങള് ഭര്ത്താവിന്റെ വീട്ടുകാര് തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില് കേസ് നല്കിയിട്ടുണ്ട്.
എന്നാല്, മതനിയമം അനുസരിച്ചാണ് സമീര് ജുവൈരിയയെ മൊഴി ചൊല്ലിയതെന്നും മുത്തലാഖല്ല ചൊല്ലിയതെന്നും സമീറിന്റെ അഭിഭാഷകന് വ്യക്തമാക്കി. ജുവൈരിയയ്ക്ക് കോടതി വിധിയനുസരിച്ച് 3500 രൂപ വീതം ജീവനാംശം നല്കുന്നതായും അഭിഭാഷകന് വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമം നിലവില് വന്നത് സമീപകാലത്താണെന്നിരിക്കെ ഒരു വര്ഷം മുമ്പ് നടത്തി വിവാഹമോചനത്തെ മുത്തലാഖ് നിരോധന നിയമത്തിന്റെ പരിധിയില് പെടുത്തി കേസ് രജിസ്റ്റര് ചെയ്തതിന്റെ നിയമസാധുത സമീറിന്റെ കുടുംബവും ചോദ്യം ചെയ്തു.
RELATED STORIES
ഐആര്സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്ക്കുന്നത്...
9 Jan 2025 3:10 PM GMTഗായകന് പി ജയചന്ദ്രന് അന്തരിച്ചു
9 Jan 2025 2:44 PM GMTപെണ്മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന് രക്ഷിതാക്കള്ക്ക് നിയമപരമായ...
9 Jan 2025 2:38 PM GMTജോസഫ് അഔന് ലബ്നാന് പ്രസിഡന്റ്
9 Jan 2025 2:01 PM GMTമണിപ്പൂരില് മുസ്ലിം യുവാവിനെ കെട്ടിയിട്ട് പന്നി മാംസം തീറ്റിച്ച്...
9 Jan 2025 1:39 PM GMTപോരുന്നോ എൻ്റെ കൂടെ... കളറാക്കാം, അൽപനേരം; കൂട്ട് നൽകി മോറിമോട്ടോ...
9 Jan 2025 12:59 PM GMT