Sub Lead

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി
X
അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ ബിജെപി എംഎല്‍എ അശ്ലീലദൃശ്യങ്ങള്‍ കണ്ടതായി ആരോപണം. ത്രിപുരയിലെ ബാഗ്ബസ നിയോജക മണ്ഡലം എംഎല്‍എയായ ജാദവ് ലാല്‍ നാഥിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ജാദവ് ലാല്‍ വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ജാദവ് ലാല്‍ സ്വന്തം ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടതെന്നാണ് ആരോപണം. ജാദവിന് പിന്നില്‍ ഇരുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തിയതാണെന്നാണ് നിഗമനം. നിയമസഭയില്‍ സ്പീക്കറും എംഎല്‍എമാരും സംസാരിക്കുന്നതിനിടയില്‍ ജാദവ് തന്റെ ഫോണിലൂടെ വീഡിയോകള്‍ പരതുന്നതും ഇതിനിടയില്‍ ഒരു ആശ്ലീല ദൃശ്യം കാണുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം വിവാദമായതോടെ

ബിജെപി അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. സഭ കഴിഞ്ഞയുടന്‍ സ്ഥലം വിട്ട ജാദവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 2012ല്‍ കര്‍ണാടക ബിജെപിയിലെ ഏതാനുംഎംഎല്‍എമാരും സമാനമായ രീതിയില്‍ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

Next Story

RELATED STORIES

Share it