- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉര്‍ദുഗാനെ തോല്‍പ്പിച്ചാല്‍ സിറിയന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്ന് തുര്‍ക്കി പ്രതിപക്ഷ നേതാവ്
സിറിയക്കാരുടെ സാന്നിധ്യം 'ജോലിയോ വരുമാനമോ ഇല്ലാത്ത പൗരന്മാരില്‍ നിന്നുള്ള വലിയ പരാതികള്‍'ക്ക് ഇടയാക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ആങ്കറ: അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ പരാജയപ്പെടുത്തിയാല്‍ 35 ലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്നും ബഷറുല്‍ അസദ് ഭരണകൂടവുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ച് തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷ നേതാവ്.
റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എച്ച്ഡിപി) നേതാവ് കെമാല്‍ കിലിക്ഡാരോഗ്ലു വെള്ളിയാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അധികാരത്തിലെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളിലെയും എംബസികള്‍ വീണ്ടും തുറക്കാനും അസദുമായുള്ള ബന്ധം പുനസ്ഥാപിക്കാനും സിറിയന്‍ അഭയാര്‍ഥികളെ 'രണ്ടുവര്‍ഷത്തിനകം' തിരിച്ചയക്കാനുമുള്ള ഉദ്ദേശം വ്യക്തമാക്കിയത്.
സിറിയക്കാരുടെ സാന്നിധ്യം 'ജോലിയോ വരുമാനമോ ഇല്ലാത്ത പൗരന്മാരില്‍ നിന്നുള്ള വലിയ പരാതികള്‍'ക്ക് ഇടയാക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. പരിഹാരമില്ലാത്ത 'വലിയ പ്രശ്‌നങ്ങള്‍' ഭാവിയില്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇസ്താംബുള്‍, ഇസ്മിര്‍, കെയ്‌സെരി, ഹതേ, ഗാസിയാന്‍ടെപ്പ്, കിളിസ് എന്നിവിടങ്ങളിലേക്ക് പോകുക, വ്യാപകമായ പല പ്രശ്‌നങ്ങളും അവിടെ നിങ്ങള്‍ കണ്ടെത്തും,' അദ്ദേഹം പറഞ്ഞു.
തെക്ക്കിഴക്കന്‍ ജില്ലയായ സാന്‍ലിയൂര്‍ഫയെ അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു, അവിടെ സിറിയക്കാര്‍ തുര്‍ക്കികളുടെ പകുതി വേതനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ എല്ലാ ജോലികളും അവര്‍ക്ക് ലഭിക്കുന്നു.
തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഉയരുന്ന സമയത്താണ് കിളിക്ഡാരോഗ്ലുവിന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ പല സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും അഭയാര്‍ഥികളെയാണ് ദേശീയവാദികള്‍ കുറ്റപ്പെടുത്തുന്നത്.
ഇത് വര്‍ഗ്ഗീയതയല്ലെന്നും സിറിയക്കാര്‍ തങ്ങളുടെ അടുത്താണ്, പക്ഷേ അവര്‍ ജനിച്ച മണ്ണില്‍ അവര്‍ കൂടുതല്‍ സന്തോഷവാന്‍മാരായിരിക്കും, ഇതിനായി അവരെ സുരക്ഷിതമായി അവിടേക്ക് അയയ്ക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും എച്ച്ഡിഎഫ്പി നേതാവ് പറഞ്ഞു.
സിറിയക്കാരെ അവരുടെ നാട്ടിലേക്ക് നാടുകടത്താനുള്ള പദ്ധതികള്‍ എച്ച്ഡിഎഫ്പി നേതാവ് പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസവും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു.
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില് അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന് അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്
15 Jan 2025 6:31 AM GMTആറ്റിങ്ങല് ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMT