Sub Lead

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

കഴിഞ്ഞ മാസവും ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ രത്തന്‍ സിങിനെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

വാരണാസിക്ക് സമീപം ബലിയ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്ത് വെച്ചാണ് ഇന്നലെ രത്തന്‍ സിങിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. വില്ലേജ് പ്രധാന്റെ വീടിന് മുന്‍പില്‍ വച്ചാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. സംഭവത്തില്‍ രത്തന്റെ അകന്ന ബന്ധുക്കളായ മൂന്ന് പേരെ പോലിസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it