Sub Lead

കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ അജ്ഞാതര്‍ 'പതിയിരുന്ന് ആക്രമിച്ച്' കൊലപ്പെടുത്തിയെന്ന് പോലിസ്

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും മൃഗ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 13ന് മീറത്ത് പോലിസ് അറസ്റ്റ് ചെയ്ത അക്ബര്‍ ബന്‍ജാര, സല്‍മാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. കോക്രജാര്‍ ജില്ലയില്‍ പ്രതികള്‍ക്കെതിരേ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അസം പോലിസിന്റെ കസ്റ്റഡിയില്‍വിട്ടത്.

കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത  രണ്ടു യുവാക്കളെ അജ്ഞാതര്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് പോലിസ്
X

ഗുവാഹത്തി: കാലിക്കടത്ത് ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത രണ്ട് യുവാക്കളെ അസമില്‍ അജ്ഞാതര്‍ 'പതിയിരുന്ന് ആക്രമിച്ച്' കൊലപ്പെടുത്തിയതായി പോലിസ്. തിങ്കളാഴ്ച കോക്രേജാര്‍ ജില്ലയിലാണ് സംഭവമെന്ന് അസം പോലിസ് പറഞ്ഞു. സംഭവത്തില്‍ നാലു പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പോലിസ് വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തതായും പോലിസ് അവകാശപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും മൃഗ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 13ന് മീറത്ത് പോലിസ് അറസ്റ്റ് ചെയ്ത അക്ബര്‍ ബന്‍ജാര, സല്‍മാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. കോക്രജാര്‍ ജില്ലയില്‍ പ്രതികള്‍ക്കെതിരേ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അസം പോലിസിന്റെ കസ്റ്റഡിയില്‍വിട്ടത്.

തെളിവെടുപ്പിനായി പോകുന്നതിനിടെ പുലര്‍ച്ചെ 1.15ന് മരങ്ങള്‍ ഉപയോഗിച്ച് വഴി തടഞ്ഞ ശേഷം അജ്ഞാതര്‍ പതിയിരുന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പോലിസ് അവകാശവാദം. 10-12 മിനിറ്റ് നേരം പ്രദേശത്ത് വെടിവെപ്പുണ്ടായതായും പരിക്കേറ്റ യുവാക്കളെ സരൈബില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലിസ് അവകാശപ്പെട്ടു. ഒരു എകെ 47 റൈഫിള്‍, തിരകള്‍, 35 റൗണ്ട് വെടിയുണ്ടകള്‍, 28 റൗണ്ട് കാലി ബുള്ളറ്റ് ഷെല്ലുകള്‍ എന്നിവ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും പോലിസ് അറിയിച്ചു.

'ഉത്തര്‍ പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്ന് കാലികളെ ബംഗ്ലാദേശിലേക്ക് കടത്തിയതായി ഇവര്‍ സമ്മതിച്ചെന്നും പോലിസ് അവകാശപ്പെടുന്നുണ്ട്.

ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളും പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്‌ഐ) റാക്കറ്റില്‍ പങ്കാളികളാണെന്നും കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നുമാണ് പോലിസിന്റെ മറ്റൊരു അവകാശവാദം.

Next Story

RELATED STORIES

Share it