Sub Lead

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു

കുളത്തിന് ആഴം കൂടുതലായതിനാല്‍ ആളുകള്‍ കുളിക്കാനിറങ്ങാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു.

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു
X

തിരുവനന്തപുരം: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചു. ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്കാണ് മൂന്നു പേരും കുളത്തില്‍ കുളിക്കാനിറങ്ങിയത്. അപകടത്തില്‍പെട്ട ഇവരെ നാട്ടുകാരാണ് പുറത്തെടുത്തത്. രണ്ട് പേര്‍ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കുളത്തിന് ആഴം കൂടുതലായതിനാല്‍ ആളുകള്‍ കുളിക്കാനിറങ്ങാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. മുവരും ഇത് അവഗണിച്ച് ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്.

Next Story

RELATED STORIES

Share it