Sub Lead

മുസ്‌ലിം വേഷത്തില്‍ പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ രണ്ടുപേര്‍ പിടിയില്‍ (VIDEO)

മുസ്‌ലിം വേഷത്തില്‍ പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ രണ്ടുപേര്‍ പിടിയില്‍ (VIDEO)
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അലിപൂര്‍ദുവാര്‍ ജില്ലയിലെ ഗ്രാമത്തില്‍ മുസ്‌ലിംകളെന്ന വ്യാജേനെ നുഴഞ്ഞുകയറിയ ബിഹാര്‍ സ്വദേശികളായ രണ്ടു ഹിന്ദുക്കളെ പിടികൂടി. എന്തിനാണ് ഇവര്‍ തൊപ്പിയും മറ്റും ധരിച്ച് വന്നതെന്ന കാര്യത്തില്‍ ഗ്രാമീണര്‍ അന്വേഷണം തുടരുകയാണ്. വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ മുസ്‌ലിംകളുടെ പ്രതിഷേധം ഹിന്ദുക്കള്‍ക്കെതിരെയാണ് എന്നു വരുത്തിതീര്‍ക്കാന്‍ ബിജെപി ശ്രമിച്ചു കൊണ്ടിരിക്കെയാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

വഖ്ഫ് നിയമ ഭേദഗതി വിരുദ്ധ സമരങ്ങള്‍ അട്ടിമറിക്കാന്‍ ഹിന്ദുത്വര്‍ ആളുകളെ ഇറക്കിയിട്ടുണ്ടാവും എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങള്‍ പിന്നില്‍ തങ്ങള്‍ക്ക് പരിചയമില്ലാത്ത ആളുകളാണെന്നാണ് പല സമുദായ സംഘടനകളും പറയുന്നത്.

മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കുകയാണെന്നും മുസ്‌ലിംകളെ നേരിടാന്‍ ബിഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ആളെ ഇറക്കുമെന്നും ബിജെപി നേതാവും മുന്‍ എംപിയുമായ അര്‍ജുന്‍ സിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം കൂടി പരിഗണിക്കുമ്പോള്‍ ഗൂഢാലോചന തള്ളിക്കളയനാവില്ല.

Next Story

RELATED STORIES

Share it