Sub Lead

ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര; സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം

തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാന്‍ ജില്ലകളില്‍ യുഡിഎഫ് കോര്‍ഡിനേറ്റര്‍മാരെ വെക്കും. പ്രകടന പത്രികയില്‍ അടക്കം മാറ്റം ഉള്‍പ്പെടുത്തും. സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങും. ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര; സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം
X

തിരുവനന്തപുരം: ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി ഒന്ന് മുതല്‍ 22 വരെയാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര. വി ഡി സതീശന്‍ ആയിരിക്കും ജാഥ കണ്‍വീനര്‍. ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ജാഥയില്‍ ഉണ്ടാകും.

തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാന്‍ ജില്ലകളില്‍ യുഡിഎഫ് കോര്‍ഡിനേറ്റര്‍മാരെ വെക്കും. പ്രകടന പത്രികയില്‍ അടക്കം മാറ്റം ഉള്‍പ്പെടുത്തും. സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങും. ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. പ്രക്ഷോഭം ശക്തിപ്പെടുത്തും.

തദ്ദേശ തെരഞ്ഞെടുപ്പു തോല്‍വിക്ക് ശേഷവും മുന്നണിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് യോഗത്തില്‍ ആര്‍എസ്പി വിമര്‍ശനമുന്നയിച്ചു.

മാറ്റം കാണുന്നില്ലെന്ന് ഘടക കക്ഷികളില്‍ പലരും പറഞ്ഞു. കോണ്‍ഗ്രസ് പുനഃ സംഘടന വൈകുന്നതും ഘടക കക്ഷികള്‍ ഉന്നയിച്ചു.

എഐസിസി റിപ്പോര്‍ട്ടിന് ശേഷം കോണ്‍ഗ്രസില്‍ അഴിച്ചു പണി ഉണ്ടാകും എന്ന് പാര്‍ട്ടി നേതാക്കള്‍ മറുപടി നല്‍കി.

പി സി ജോര്‍ജിന്റെ മുന്നണി പ്രവേശം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ല. ജോര്‍ജിനെ മുന്നണിയിലെടുക്കുന്നതിനോട് പി ജെ ജോസഫ് വിഭാഗത്തിന് എതിര്‍പ്പാണ് ഉള്ളത്. ജോര്‍ജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിനെതിരെ അതിശക്തമായ ജനവികാരം നിലനില്‍ക്കുന്നതായും മുന്നണി യോഗം വിലയിരുത്തി.

Next Story

RELATED STORIES

Share it