Sub Lead

യുവേഫാ; മികച്ച ഫോര്‍വേഡ് മെസ്സി, മിഡ് ഫീല്‍ഡര്‍ ഡിയോങ്, ബെക്കര്‍ ഗോളി

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍ പദവി മെസ്സിക്കായിരുന്നു.ഇതാണ് താരത്തിന് തുണയായത്.

യുവേഫാ; മികച്ച ഫോര്‍വേഡ് മെസ്സി, മിഡ് ഫീല്‍ഡര്‍ ഡിയോങ്, ബെക്കര്‍ ഗോളി
X

മൊണാക്കോ: യുവേഫായുടെ കഴിഞ്ഞ സീസണിലെ മികച്ച ഫോര്‍വേഡിനുള്ള അവാര്‍ഡ് ബാഴ്‌സലോണ താരം ലയണല്‍ മെസ്സി സ്വന്തമാക്കി.യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ സാദിയോ മാനെ എന്നിവരെ മറികടന്നാണ് മെസ്സി അവാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍ പദവി മെസ്സിക്കായിരുന്നു.ഇതാണ് താരത്തിന് തുണയായത്. മുന്‍ അയാക്‌സ് താരം ഫ്രാങ്ക് ഡിയോങ് ആണ് മികച്ച മിഡ് ഫീല്‍ഡര്‍.സീസണില്‍ ഡച്ച് ക്ലബ്ബായ അയാക്‌സിനെ ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഡിയോങ്. ഡച്ച് താരമായ ഡിയോങ് ഈ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുവേഫായുടെ മികച്ച ഗോളി പുരസ്‌കാരം ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍ക്കാണ്.ലിവര്‍പൂളിന്റെ ചാംപ്യന്‍സ് ലീഗ് കിരീടത്തിന്റെ നേട്ടത്തിന് പിറകില്‍ അലിസണാണ്. അതിനിടെ യുവേഫായുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സിനാണ്.മികച്ച പുരുഷ താരം, ഡിഫന്‍ഡര്‍(വിര്‍ജില്‍ വാന്‍ ഡെക്ക്) എന്നീ പുരസ്‌കാരവും ലിവര്‍പൂള്‍ തൂത്തുവാരി.

Next Story

RELATED STORIES

Share it