- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സിയുടെ മാന്ത്രിക കാലില്‍ ബാഴ്സയ്ക്ക് ഗംഭീര വിജയം
എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26ാം മിനിറ്റില്‍ ബാഴ്സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസ്സി ലിവര്‍പൂളിനെ കശക്കിയെറിഞ്ഞു.
ബാഴ്സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ലയണല്‍ മെസ്സിയുടെ ഗംഭീര പ്രകടനത്തില്‍ ലിവര്‍പൂളിനെ തളച്ച് ബാഴ്സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26ാം മിനിറ്റില്‍ ബാഴ്സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസ്സി ലിവര്‍പൂളിനെ കശക്കിയെറിഞ്ഞു. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയായിരുന്നു 82ാം മിനിറ്റിലെ മെസ്സിയുടെ രണ്ടാം ഗോള്‍. ഇതോടെ ബാഴ്സ ജഴ്സിയില്‍ മെസി 600 ഗോള്‍ തികച്ചു. കൂടുതല്‍ സമയം ലിവര്‍പൂള്‍ പന്ത് കാല്ക്കല് വെച്ചിട്ടും ബാഴ്സ അനായാസം ജയിച്ചുകയറി. ലിവര്‍പൂളിന്റെ തട്ടകത്തില്‍ മെയ് എട്ടിന് രണ്ടാം പാദ സെമി നടക്കും.
#Messi scored twice against Liverpool in the UEFA Champions League Semi-Final on May 1st, 2019! pic.twitter.com/GtEkmYUxRT
— B͜͡G͜͡⚽️L͜͡M͜͡ (@FCB_MCC) May 2, 2019
നൗകാമ്പില്‍ 82ാം മിനിറ്റില്‍ 20 വാര അകലെ നിന്ന് ലിവര്‍പൂള്‍ കാവല്ഭടന്മാരെയും ചോരാത്ത കൈകളുള്ള അലിസണെയും ചാമ്പലാക്കിയ സുന്ദരന്‍ കിക്കിലൂടെയാണ് മെസ്സി 600ാം ഗോള്‍ തികച്ചത്. ബാഴ്സ കുപ്പായത്തില്‍ 683 മല്‍സരങ്ങള്‍ കൊണ്ടാണ് മെസ്സി 600 തികച്ചത്. 14 വര്‍ഷം മുന്‍പ് 2005 മെയ് ഒന്നിന് ലാഗിഗയിലൂടെയാണ് മെസ്സി കറ്റാലന്‍ ടീമില്‍ വരവറിയിച്ചത്. ഗോള്‍ ബാറിനെ ഭേദിച്ച 600ല്‍ 491 ഗോളുകളും മെസ്സിയുടെ ഇടംകാലില്‍ നിന്നുള്ള ചാട്ടുളികളായിരുന്നു. 85 എണ്ണം വിമര്‍ശകരുടെ വായടപ്പിച്ച് വലംകാലില്‍ നിന്ന് വല തുളച്ചവ. ഉയരത്തെ ചാടിത്തോല്‍പിച്ച മികവ് കൊണ്ട് 22 ഗോളുകള്‍ തലയില്‍ നിന്ന് വലയിലേക്ക് ഉതിര്‍ന്നുവീണു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT