Sub Lead

കേരളത്തിലടക്കം രാജ്യമൊട്ടാകെ 21 വ്യാജ സർവകലാശാലകൾ;പട്ടിക പുറത്തുവിട്ട് യുജിസി

പട്ടികയിൽ കേരളത്തിലെ സെന്റ് ജോൺസ് സർവകലാശാലയും ഉൾപ്പെടുന്നു. ഈ സർവകലാശാലകൾക്ക് ബിരുദം നൽകാൻ യോഗ്യതയില്ലെന്ന് യുജിസി സെക്രട്ടറി രാജ്‌നിഷ് ജെയ്ൻ അറിയിച്ചു.

കേരളത്തിലടക്കം രാജ്യമൊട്ടാകെ 21 വ്യാജ സർവകലാശാലകൾ;പട്ടിക പുറത്തുവിട്ട് യുജിസി
X

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 21 സർവകലാശാലകൾ വ്യാജമെന്ന് പ്രഖ്യാപിച്ച് യുജിസി. ഈ സർവകലാശാലകൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകാൻ യോഗ്യതയില്ലെന്നും യുജിസി അറിയിച്ചു.

ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വ്യാജ സർവകലാശാലകളും. യുജിസി ആക്ടിന് വിരുദ്ധമായാണ് ഇവ പ്രവർത്തിക്കുന്നത്. പട്ടികയിൽ കേരളത്തിലെ സെന്റ് ജോൺസ് സർവകലാശാലയും ഉൾപ്പെടുന്നു. ഈ സർവകലാശാലകൾക്ക് ബിരുദം നൽകാൻ യോഗ്യതയില്ലെന്ന് യുജിസി സെക്രട്ടറി രാജ്‌നിഷ് ജെയ്ൻ അറിയിച്ചു.

ഡൽഹിയിൽ മാത്രം എട്ടു സർവകലാശാലകളാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, വിശ്വകർമ്മ ഓപ്പൺ സർവകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്.

ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി ഉൾപ്പെടെ ഏഴു സർവകലാശാലകളാണ് ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഓരോ സർവകലാശാലകൾ അനധികൃതമായി പ്രവർത്തിക്കുന്നതായും യുജിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

Next Story

RELATED STORIES

Share it