Sub Lead

യുകെയിലെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ വന്‍ വിജയം; ആദ്യ കുട്ടി ആമി ഇസബല്‍(ചിത്രങ്ങള്‍)

യുകെയിലെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ വന്‍ വിജയം; ആദ്യ കുട്ടി ആമി ഇസബല്‍(ചിത്രങ്ങള്‍)
X

ലണ്ടന്‍: ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് ജന്മം നല്‍കി യുവതി. ഗ്രേസ് ഡേവിഡ്‌സണ്‍ എന്ന യുവതിക്കാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. ചെല്‍സിയയിലെ ആശുപത്രിയിലാണ് ആമി ഇസബല്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ജനിച്ചത്. യുകെയിലെ ഇത്തരത്തിലുള്ള ആദ്യ കുഞ്ഞാണ് ആമി. വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഗ്രേസിന് കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്നാണ് അവിവാഹിതയായ സഹോദരി ആമി പര്‍ദി തന്റെ യൂട്രസ് നല്‍കിയത്.









2023ലാണ് യൂട്രസ് ഗ്രേസിന്റെ ശരീരത്തില്‍ ചേര്‍ത്തത്. ജീവിച്ചിരിക്കുന്ന ആളില്‍ നിന്ന് ഗര്‍ഭപാത്രം എടുത്ത് മറ്റൊരാളില്‍ ചേര്‍ക്കുന്ന യുകെയിലെ ആദ്യ ശസ്ത്രക്രിയായിരുന്നു ഇത്. 25 വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ വിജയമായെന്ന് ഗൈനക്കോളജിക്കല്‍ സര്‍ജനായ പ്രഫസര്‍ റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞു. 2013ല്‍ സ്വീഡനിലാണ് ആദ്യമായി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയത്. അതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 100ഓളം ശസ്ത്രക്രിയകള്‍ നടന്നു. ഇവയില്‍ അമ്പതോളം കുഞ്ഞുങ്ങളും ജനിച്ചു.

Next Story

RELATED STORIES

Share it