Sub Lead

യുക്രെയ്‌നില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന മലയാളികള്‍ക്കായി മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍

യുക്രെയ്‌നില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന മലയാളികള്‍ക്കായി മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍
X

തിരുവനന്തപുരം: യുക്രെയിനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30നും രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it