Sub Lead

ഉമ തോമസ് എംഎല്‍എ വീണ സംഭവം: വേദി നിര്‍മിച്ചതില്‍ സുരക്ഷാ വീഴ്ചയെന്ന് പോലിസ്

ഉമ തോമസ് എംഎല്‍എ വീണ സംഭവം: വേദി നിര്‍മിച്ചതില്‍ സുരക്ഷാ വീഴ്ചയെന്ന് പോലിസ്
X

കൊച്ചി: ഉമ തോമസ് എംഎല്‍എക്ക് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടംപറ്റിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് പോലിസ്. സ്‌റ്റേജ് നിര്‍മിച്ചത് അശ്രദ്ധമായാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. അതിനാല്‍, സ്‌റ്റേജ് കെട്ടിയവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെ ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പോലിസാണ് കേസെടുത്തത്. സ്‌റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്. ഗുരുതര പരുക്കേറ്റ എംഎല്‍എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.

Next Story

RELATED STORIES

Share it