- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉമര് ഗൗതമിനെയും ജഹാംഗീര് ഖാസിമിയെയും ഉടന് വിട്ടയക്കണം: ആള് ഉന്ത്യാ ഇമാംസ് കൗണ്സില്
ന്യൂഡല്ഹി: നിര്ബന്ധിത മതപരിവര്ത്തനവും ഭീകരബന്ധവും ആരോപിച്ച് യുപി പോലിസ് അറസ്റ്റ് ചെയ്ത പ്രമുഖ ഇസ് ലാമിക പ്രബോധകന് മുഹമ്മദ് ഉമര് ഗൗതമിനെയും സഹപ്രവര്ത്തകന് ജഹാംഗീര് ആലം ഖാസിമിയെയും ഉടന് വിട്ടയക്കണമെന്നും മുസ്ലിം നേതാക്കളെയും പൊതു പ്രവര്ത്തകരെയും ഭീഷണിപ്പെടുത്താനും മതസ്വാതന്ത്ര്യം നിഷേധിക്കാനും യുപി സര്ക്കാര് നടത്തുന്ന കിരാത നടപടികള്ക്കെതിരേ ജനകീയ പ്രതിഷേധം ഉയര്ത്തണമെന്നും ആള് ഇന്ത്യാ ഇമാംസ് കൗണ്സില് ദേശീയ പ്രസിഡന്റ് മൗലാനാ അഹമ്മദ് ബേഗ് നദ് വി പ്രസ്താവിച്ചു.
ശ്യാംപ്രസാദ് ഗൗതം എന്ന വ്യക്തി ഇസ് ലാം പഠിച്ച ശേഷം ഇസ് ലാം മതം ആശ്ലേഷിക്കുകയും മുഹമ്മദ് ഉമര് ഗൗതം എന്ന പേര് സ്വീകരിച്ച് മതപ്രബോധന മേഖലയില് പ്രവര്ത്തിച്ചുവരികയുമായിരുന്നു. നിയമാനുസൃത രേഖകളോടെ പ്രവര്ത്തിച്ചിരുന്ന അദ്ദേഹത്തിനെതിരേ നിര്ബന്ധിത മതപരിവര്ത്തനത്തനമോ ഐ എസ് ബന്ധമോ തെളിയിക്കാന് കഴിയുന്ന യാതൊരു രേഖയും പോലിസിന് ലഭിച്ചിട്ടില്ല. മതാധ്യാപന വൃത്തിയില് ഏര്പ്പെട്ടവരുടെ തൊഴില് നഷ്ടപ്പെടുത്താനും ഭരണാ ഘടനാപരമായ മതസ്വാതന്ത്ര്യം കുതന്ത്രത്തിലൂടെ ഇല്ലായ്മ ചെയ്യാനുമുള്ള സര്ക്കാര് ശ്രമമാണ് ഇതിനു പിന്നിലുള്ളത്. സത്യവും നീതിയും സമത്വവും വിളംബരം ചെയ്യുന്ന ഇസ് ലാമിനെയാണ് യഥാര്ഥത്തില് അവര് ഭയപ്പെടുന്നത്. ഇസ് ലാമിനെ അപകീര്ത്തിപ്പെടുത്തുകയും ഇസ് ലാമിക പ്രബോധകന്മാരെ കള്ളക്കേസില് കുടുക്കുകയും ചെയ്താല് ഇസ് ലാമിന്റെ വിമോചനപരമായ മാനവികതയെ തല്ലിക്കെടുത്താമെന്നത് വിഡ്ഢിവിചാരം മാത്രമാണ്.
ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യം വിലക്കുന്ന ഈ നടപടിക്കെതിരേ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരേണ്ടതുണ്ട്. ഉമര് ഗൗതമിനെയും ജഹാംഗീര് ഖാസിമിയെയും ഉടന് വിട്ടയക്കണമെന്നും അന്യായമായ അറസ്റ്റിന് കാരണക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നിയമ നടപടി കൈക്കൊള്ളണമെന്നും മൗലാനാ അഹമ്മദ് ബേഗ് നദ് വി കേന്ദ്ര-സംസ്ഥാന സര്ക്കാരുകളോട് ആവശ്യപ്പെട്ടു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കയ്യേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMT