- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏക സിവില്‍കോഡ്: മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി ബഹുജന സെമിനാര്‍ 26ന്

കോഴിക്കോട്: 'ഏക സിവില്‍ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാര്‍ 26ന് വൈകീട്ട് നാലിന് കോഴിക്കോട് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും. കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ അഡ്വ. മാ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുകയാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്. ദേശീയ പ്രശ്‌നമെന്ന നിലയില്‍ ഏക സിവില്‍കോഡിനെ സമീപിക്കാനും സമൂഹത്തില്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനും സെമിനാര്‍ ലക്ഷ്യമിടുന്നതായി സെമിനാര്‍ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സെമിനാര്‍ കോര്‍കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ശിഹാബ് പൂക്കോട്ടൂര്‍, സി മരക്കാര്‍കുട്ടി, കെ സജ്ജാദ്, റഫീഖ് നല്ലളം പങ്കെടുത്തു.
RELATED STORIES
ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTസ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 73,880 രൂപ
21 Jun 2025 6:42 AM GMTമന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച; തടഞ്ഞ്...
21 Jun 2025 6:39 AM GMT