Sub Lead

ഡല്‍ഹി ജുമാ മസ്ജിദ് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജൂണ്‍ 11ന് അടച്ച മസ്ജിദ് മൂന്നു ആഴ്ചകള്‍ക്കു ശേഷമാണ് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

ഡല്‍ഹി ജുമാ മസ്ജിദ് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്രതീകമായ ഡല്‍ഹി ജുമാ മസ്ജിദ് ഈ മാസം 11ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജൂണ്‍ 11ന് അടച്ച മസ്ജിദ് മൂന്നു ആഴ്ചകള്‍ക്കു ശേഷമാണ് ശനിയാഴ്ച വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണിനെതുടര്‍ന്ന് അടച്ച മസ്ജിദ് ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ എട്ടിന് തുറന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം ജൂണ്‍ 11ന് വീണ്ടും അടയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു നടപടി.

Delhi: Jama Masjid reopens for the public from today. Syed Ahmed Bukhari, Shahi Imam of the mosque said that it will remain open from 9 am to 10 pm while following social distancing norms. #COVID19 pic.twitter.com/hEtvux9GB5

ജൂണ്‍ 30 വരെ പള്ളി അടച്ചിടുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമായി തുടര്‍ന്നതോടെ തുറന്നു കൊടുക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ മസ്ജിദ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്ന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പ്രവേശനമെന്നും അദ്ദേഹം അറിയിച്ചു.

നഗരത്തിലെ മറ്റൊരു പ്രമുഖ ആരാധനാലയമായ ഫത്തേഹ്പുരി മസ്ജിദും വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it