Sub Lead

ഉന്നാവോ സംഭവം: ബിജെപി ഭരണത്തില്‍ സ്ത്രീ സുരക്ഷ അപകടത്തില്‍-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയുണ്ടാവണം. യോഗി ഭരണത്തില്‍ യുപി, പ്രത്യേകിച്ച് ഉന്നാവോ സ്ത്രീകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്.

ഉന്നാവോ സംഭവം: ബിജെപി ഭരണത്തില്‍ സ്ത്രീ സുരക്ഷ അപകടത്തില്‍-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

കൊച്ചി: രാജ്യത്ത് ബിജെപി ഭരണത്തില്‍ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ഉന്നാവോയില്‍ ബലാല്‍സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ തീകൊളുത്തി കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയുണ്ടാവണം. യോഗി ഭരണത്തില്‍ യുപി, പ്രത്യേകിച്ച് ഉന്നാവോ സ്ത്രീകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ബിജെപി എംഎല്‍എ പ്രതിയായ കേസില്‍ ഇരയായ യുവതി പ്രതികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബന്ധുവിനെ ഉള്‍പ്പെടെ പ്രതികള്‍ കൊലപ്പെടുത്തിയിട്ടും അത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ വിഷയമായില്ലെന്നത് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കി. സംഘപരിവാരം വംശീയ ഉന്‍മൂലന മാര്‍ഗമായി ബലാല്‍സംഗത്തെ ഉപയോഗിക്കുകയാണ്.

ദലിതരും ന്യൂനപക്ഷങ്ങളുമാണ് ഇരകളാക്കപ്പെടുന്നത്. നിരാലംബരുടെ നീതിക്കുവേണ്ടി ശബ്ദിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. ഉന്നാവോയിലെ യുവതിയെ പീഢിപ്പിച്ച ബിജെപി നേതാവിനു വേണ്ടി ശബ്ദിക്കുന്നവര്‍ തന്നെയാണ് കഠ്‌വയിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുകൊന്ന പ്രതികള്‍ക്കുവേണ്ടി ശബ്ദിച്ചതെന്നത് ഇവരുടെ താല്‍പ്പര്യങ്ങളെ അടിവരയിടുന്നു. ഇരകള്‍ സാമ്പത്തികയമായും ജാതീയമായും ഉന്നതരാവുമ്പോഴും പ്രതികള്‍ ദുര്‍ബലരാവുമ്പോഴും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പോലിസും ഭരണകൂട സംവിധാനങ്ങളും ഇരകള്‍ ദുര്‍ബലരും പ്രതികള്‍ ഉന്നതുമാവുമ്പോള്‍ കാണിക്കുന്ന മെല്ലെപ്പോക്ക് ആശങ്കാജനകമാണെന്നും റൈഹാനത്ത് വ്യക്തമാക്കി.




Next Story

RELATED STORIES

Share it