Latest News

കോൺഗ്രസിനെ തളർത്താൻ സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കപിൽ സിബൽ

കോൺഗ്രസിനെ തളർത്താൻ സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കപിൽ സിബൽ
X

ന്യൂഡൽഹി: കോൺഗ്രസിനെ തളർത്താൻ സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് രാജ്യസഭാ എംപി കപിൽ സിബൽ. നാഷണൽ ഹെറാൾഡ് കേസിൽ സ്വത്തുക്കൾ പിടിച്ചെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ജനാധിപത്യത്തിൻ്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ബിജെപിയുടേത് സ്വച്ഛാധിപത്യ മനോഭാവമാണെന്നും ഹിന്ദു- മുസ് ലിം ഐക്യം തകർക്കുന്ന രാഷ്ട്രീയ കളികളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ബിഷേശ്വർ നാഥ് റോഡിൽ സ്ഥിതി ചെയ്യുന്ന എജെഎൽ കെട്ടിടത്തിലും നോട്ടിസ് പതിച്ചിട്ടുണ്ട്."എന്താണ് കുറ്റം? 13 വർഷം നിങ്ങൾ എന്തിനാണ് കാത്തിരുന്നത്? എന്തുകൊണ്ട്? കാരണം നിങ്ങൾക്ക് സ്വത്ത് പിടിച്ചെടുക്കണം. കോൺഗ്രസ് പാർട്ടിയെ സ്തംഭിപ്പിക്കണം, പ്രവർത്തിക്കാൻ കഴിയാത്തവിധം എല്ലാ സ്വത്തുക്കളും കൈവശപ്പെടുത്തണം. രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഈ സ്വത്തുക്കൾക്ക് 600 കോടി രൂപ വിലവരും എന്നാണ് അവർ ആരോപിക്കുന്നത്, അതിനാൽ അവർ അവ ഏറ്റെടുത്ത് കോൺഗ്രസിനെ നശിപ്പിക്കുന്നു" കപിൽ സിബൽ പറഞ്ഞു.

''എനിക്കറിയാവുന്നിടത്തോളം കോൺഗ്രസിന് അധികം പണമില്ലാത്തതിനാൽ ഒരു രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കാൻ കഴിയില്ല. ഇത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. ഒരു റിപ്പബ്ലിക് എന്ന നിലയിൽ നമ്മൾ എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അതിനു നേരെയുള്ള ആക്രമണമാണിത്. ഈ സർക്കാരിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നിർഭാഗ്യകരമായ സംഭവമാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമര സേനാനികളാണ് നാഷണൽ ഹെറാൾഡ് സ്ഥാപിച്ചതെന്നും, സ്വാതന്ത്ര്യവും ജീവിതവും എന്ന ലക്ഷ്യം മുൻനിർത്തിയാണ് അവർ ആ പത്രത്തിന്റെ ഓഹരി ഉടമകളായിരുന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it